നാലുമുക്ക് യുവജന കലാസമിതിയുടെ 30-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
മാങ്കാംകുഴി: സമൂഹത്തിൽ ലഹരിയുടെ സ്വാധീനം വലിയ രീതിയിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊലിസ് മാത്രം വിചാരിച്ചാൽ ലഹരി മാഫിയയെ തകർക്കാൻ സാധിക്കില്ലന്നും അതിന് ജനങ്ങളുടെ പൂർണ പിന്തുണ വേണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
വെട്ടിയാർ നാലുമുക്ക് യുവജന കലാസമിതിയുടെ 30-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെടുമ്പാശേരിയിൽ കഴിഞ്ഞ ദിവസം അമിതവേഗതയിൽ വന്ന ആഡംബര കാറിടിച്ച് മൂന്നുപേരുടെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ പ്രതിയായ യുവാവും രാസ ലഹരി ഉപയോഗിച്ചിരുന്നതായി പൊലിസ് കണ്ടെത്തിയിരിക്കുകയാണ്.
ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ 250 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്.പതിനാലായിര ത്തിലധി കം ആളുകൾ പിടിയിലായി. സമൂ
ഹത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ സമ്മേളനത്തിൽ ആദരിച്ചു. രക്ഷാധികാരി അഡ്വ പി ഷാജഹാൻ അധ്യക്ഷത വഹിച്ചു.
അഡ്വ കോശി എം കോശി,എസ് അനിരുദ്ധൻ, എം എം ഫൈസൽ, റജീബ്ഖാൻ പഞ്ചായത്ത് അംഗങ്ങളായ എസ് അഷ്റഫ്,അനീഷ,ആർ ശശികുമാർ,രമ്യ സുനിൽ,തിരക്കഥാകൃത്ത് ഡോ പ്രവീൺ ഇറവങ്കര, നടൻ മുരുകൻ മാർട്ടിൻ, എസ് അഖിലേഷ്,നൗഷാദ് മാങ്കാംകുഴി, വൈ എസ് ബിജു,ഷാജി മാവേലിക്കര,ജിൻഷ ബഷീർ,കവി റോയ് പുള്ളികണക്കൻ,ജയൻ ദേവപ്രിയ,ജി രാജേഷ് വെട്ടിയാർ,രാകേഷ് ശങ്കരൻ, സൗമ്യ മാവേലിക്കര, ഷിജി നിറം, ബിനീഷ് വെട്ടിയാർ, സുനിൽ രാമനല്ലൂർ, അംജാദ് കലാസമിതി എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews