x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചീ​രാ​ല്‍ മാ​വേ​ലി സ്റ്റോ​ര്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റാ​ക്ക​ണം: കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം

വെബ് ഡെസ്ക്
Published: October 13, 2026 02:06 AM IST | Updated: October 13, 2026 02:06 AM IST

നേ​തൃ​യോ​ഗം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി.​പി. രാ​ജ​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചീ​രാ​ല്‍: ടൗ​ണി​ലെ മാ​വേ​ലി സ്റ്റോ​ര്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം നേ​തൃ​യോ​ഗം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ണം, റം​സാ​ന്‍, ഈ​സ്റ്റ​ര്‍ ഉ​ള്‍​പ്പ​ടെ ആ​ഘോ​ഷ​വേ​ള​ക​ളി​ല്‍ റേ​ഷ​ന്‍​കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് മി​ത​നി​ര​ക്കി​ല്‍ ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​തി​ന് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് സ​ഹാ​യ​ക​മാ​കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​രി ഡി.​പി. രാ​ജ​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി.​എം. ഷി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ന്‍, ഗം​ഗാ​ധ​ര​ന്‍ ആ​ത്താ​ര്‍, കെ.​വി. ശ​ശി, വി.​ടി. ബേ​ബി, മി​നി തോ​മ​സ്, ഷീ​ല പു​ഞ്ച​വ​യ​ല്‍, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ആ​ര്‍. സാ​ജ​ന്‍, ടി.​പി. ആ​ന്‍റ​ണി, ആ​ര്‍. സ​ര​ള, കെ.​സി.​കെ. ത​ങ്ങ​ള്‍, വി.​ജെ. തോ​മ​സ്, പ​ദ്മ​നാ​ഭ​ന്‍, കെ.​സി. നാ​രാ​യ​ണ​ന്‍, സ​ജീ​വ​ന്‍, ഒ.​കെ. ശ​ശി, അ​ബ്ദു​ള്‍ സ​ലിം, തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Maveli Store NattuVishasham DistrictNews

Recent News

Corehub Up