x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​ഞ്ചേ​രി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

വെബ് ഡെസ്ക്
Published: August 12, 2026 02:22 AM IST | Updated: August 12, 2026 02:22 AM IST

കോ​ട​ഞ്ചേ​രി​യി​ല്‍ കാ​റി​ന് തീ​പി​ടി​ച്ച​തി​ന്‍റെ ദൃ​ശ്യം.

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. കോ​ട​ഞ്ചേ​രി അ​ങ്ങാ​ടി​യി​ലെ എ​ല്‍​പി സ്‌​കൂ​ളി​ന് താ​ഴെ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വേ​ങ്ങ​ര​യി​ല്‍ നി​ന്നും മ​ര്‍​ക്ക​സ് നോ​ള​ജ് സി​റ്റി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്.

കാ​റി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തു​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍​ത​ന്നെ കാ​റി​ലു​ള്ള​വ​രെ വി​ളി​ച്ച് കാ​ര്യം അ​റി​യി​ക്കു​ക​യും വാ​ഹ​ന​ത്തി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

യാ​ത്ര​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴേ​ക്കും കാ​റി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് തീ ​ആ​ളി​പ്പ​ട​ര്‍​ന്നി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി തൊ​ട്ട​ടു​ത്തു​ള്ള ബാ​ങ്കി​ല്‍ നി​ന്ന് അ​ഗ്‌​നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ച്ച് സ​മ​യോ​ചി​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​തോ​ടെ​യാ​ണ് തീ ​കൂ​ടു​ത​ല്‍ പ​ട​രാ​തെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ച്ച​ത്. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​പൂ​ര്‍​ണ​മാ​യി അ​ണ​ച്ചു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് കോ​ട​ഞ്ചേ​രി ടൗ​ണി​ല്‍ കു​റ​ച്ചു​സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags : Nattuvishesham DistrictNews DeepikaNews car

Recent News

Corehub Up