x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​സ​മാ​ലി​ന്യം​ക​ല​ർ​ന്ന മ​ണ്ണ് നി​ക്ഷേ​പം: 19പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: August 12, 2026 02:22 AM IST | Updated: August 12, 2026 02:22 AM IST

കൊ​ടു​ങ്ങ​ല്ലൂ​ർ: ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ എ​റി​യാ​ട് പ​ഞ്ചാ​യ​ത്തി​ൽ രാ​സ​മാ​ലി​ന്യം ക​ല​ർ​ന്ന മ​ണ്ണ് നി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി ആ​രം​ഭി​ച്ചു.

ബി​നാ​നി സി​ങ്ക് ക​മ്പ​നി​യി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന മ​ണ്ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി നി​ക​ത്തു​ന്ന​തി​നാ​യി നി​ക്ഷേ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് 19 പേ​ർ​ക്കെ​തി​രേ കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് കേ​സ് കേ​സെ​ടു​ത്ത​ത്. ഡി​വെെ​എ​സ്പി ര​തീ​ഷ് ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. മ​ണ്ണ് നി​ക്ഷേ​പി​ച്ച​വ​രു​ടെ വാ​ഹ​നം പി​ടി​ച്ച​പെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags : Nattuvishesham Districtnews Dumping of soil

Recent News

Corehub Up