x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ൽ എ​യിം​സ് വ​രും; ഉ​ചി​ത​മാ​യ സ​മ​യ​ത്ത് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി

വെബ് ഡെസ്ക്
Published: August 11, 2026 11:19 PM IST | Updated: August 11, 2026 11:29 PM IST

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ദ്ദ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ എ​യിം​സ് അ​നു​വ​ദി​ക്കു​ന്ന​തി​ൽ അ​നു​കൂ​ല നി​ല​പാ​ടു​മാ​യി കേ​ന്ദ്രം. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ സ്ഥ​ല​ത്ത് കേ​ര​ള​ത്തി​ന് എ​യിം​സ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ദ്ദ കേ​ര​ള​ത്തി​ലെ എം​പി​മാ​രെ അ​റി​യി​ച്ചു.

ന​ദ്ദ വി​ളി​ച്ചു​ചേ​ർ​ത്ത എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് വി​ഷ​യം ച​ർ​ച്ച​യാ​യ​ത്. കേ​ര​ള​ത്തി​ന് എ​യിം​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ് ഉ​ന്ന​യി​ച്ച​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും എം​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ​യിം​സി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​ത്തു​ചേ​രു​ന്ന സ്ഥ​ല​മാ​ണ് എ​യിം​സി​നാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​നാ​യി 10 സ്ഥ​ല​ങ്ങ​ൾ നി​ർ​ദേ​ശി​ക്കാ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി നേ​ര​ത്തെ അ​റി​യി​ച്ച​താ​യും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ കേ​ര​ള​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന അ​തി​ർ​ത്തി മേ​ഖ​ല​ക​ൾ​ക്കും പ്ര​യോ​ജ​നം ല​ഭി​ക്ക​ണം. കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന സ്ഥ​ല​മാ​യി​രി​ക്ക​ണം പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​യിം​സ് തൃ​ശൂ​രി​ൽ വേ​ണ​മെ​ന്ന നി​ല​പാ​ട് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ആ​ല​പ്പു​ഴ​യി​ൽ എ​യിം​സ് വേ​ണ​മെ​ന്ന് താ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് പ്രാ​ദേ​ശി​ക​വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : AIIMS Kerala J.P.Nadda K.C.VenuGopal SureshGopi

Recent News

Corehub Up