x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സിനെ ആ​ക്ര​മി​ച്ച സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: August 12, 2026 01:32 AM IST | Updated: August 12, 2026 01:32 AM IST

പോ​ത്താ​നി​ക്കാ​ട് : മ​ദ്യ ല​ഹ​രി​യി​ല്‍ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍. പോ​ത്താ​നി​ക്കാ​ട് പ​ഞ്ഞി​ത്താ​ഴം അ​ന്തി​യാ​ട്ട് അ​മ​ല്‍ (26) , സ​ഹോ​ദ​ര​ന്‍ അ​തു​ല്‍ (24) എ​ന്നി​വ​രെ​യാ​ണ് കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നി​ടെ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​ന് പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 1.15 ഓ​ടെ പ്ര​തി​ക​ളു​ടെ വീ​ടി​നു മു​ന്നി​ലെ റോ​ഡി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

മ​ദ്യ ല​ഹ​രി​യി​ല്‍ വീ​ട്ടി​ല്‍ ബ​ഹ​ളം ഉ​ണ്ടാ​ക്കു​ന്ന​താ​യി മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ പ്ര​തി​ക​ള്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​സ്ഐ ലെ​യ്സ​ന്‍ ജോ​സ​ഫ്, സി​പി​ഒ​മാ​രാ​യ എ​സ്.​അ​നു​രാ​ജ്, ബി​ബി​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​സ​ഭ്യം പ​റ​യു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്ത​ത്. അ​നു​രാ​ജി​ന്‍റെ മു​ഖ​ത്ത് സ്ക്രൂ​ഡ്രൈ​വ​ര്‍ കൊ​ണ്ടു​ള്ള കു​ത്തേ​റ്റു. ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ര​ക്ഷ​പെ​ട്ട പ്ര​തി​ക​ളെ രാ​വി​ലെ എ​സ് എ​ച്ച് ഒ ​സി​ജു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Nattuvishesham Districtnews Siblings arrested

Recent News

Corehub Up