കോടാലി: മറ്റത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടറുടെ രാത്രികാല സേവനം ലഭ്യമാക്കണമെന്ന് ഫാസ്പാഡി യോഗം ആവശ്യപ്പെട്ടു. ആദിവാസികൾ ഉൾപ്പെടെ സാമ്പത്തികമായി അവശത അനുഭവിക്കന്ന ജന വിഭാഗങ്ങളുടെ ആശ്രയകേന്ദ്രമായ മറ്റത്തൂർ ഗവ. ആശുപതിയിലേക്ക് സ്ഥിരമായി രാത്രിസേവനത്തിന് ഡോക്ടർമാരെ അടിയന്തരമായി നിയമിക്കണമെന്ന് യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
വെള്ളിക്കുളങ്ങരയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് അനുവദിക്കുന്നത്തിന് നടപടിയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. വി.കെ. കാസിം അധ്യക്ഷതവഹിച്ചു. ടി. ബാലകൃഷ്ണ മേനോൻ, സുരേഷ് അരിക്കാട്ട്, ടി.കെ. ലാലൻ, കെ.എസ്. ഷാജി, ഐ.ആർ. അരവിന്ദാക്ഷൻ, പി.ജി. ശിവൻകുട്ടി, ശിവൻ തണ്ടാശ്ശേരി എന്നിവർ പ്രസംഗിച്ചു.