Image for representation
കൊച്ചി: പട്ടാപ്പകല്‍ വീട്ടില്‍ കയറിയ അജ്ഞാതന്‍ വൃക്ക രോഗിയായ വയോധികയുടെ മൊബൈല്‍ ഫോണും 2,800 രൂപയും കവര്‍ന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. പനമ്പുകാട് കളരിക്കല്‍ വിജയലക്ഷ്മിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഉറങ്ങിക്കിടക്കുകയായിരുന്ന വയോധിക സംഭവ സമയത്ത് ഉണര്‍ന്ന് ഒച്ച വച്ചെങ്കിലും മോഷ്ടാവ് വായയും മൂക്കും പൊത്തിപ്പിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. വയോധികയുടെ മൊഴി പ്രകാരം മുളവുകാട് പോലീസ് കേസ് എടുത്തു.
Tags : Theft MobilePhone Money Stolen Kochi