x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

വെബ് ഡെസ്ക്
Published: August 12, 2026 11:16 AM IST | Updated: August 12, 2026 11:17 AM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി. ചൊ​വ്വാ​ഴ്ച രാ​ത്രി ലാ​ൻ​ഡിം​ഗി​ന് തൊ​ട്ടു​മു​മ്പാ​ണ് സം​ഭ​വം. 224 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ​യു​ടെ 6ഇ723 ​വി​മാ​നം രാ​ത്രി 11:30-ന് ​ചെ​ന്നൈ​യി​ൽ എ​ത്തേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് വി​മാ​ന​ത്തി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ​താ​യി പൈ​ല​റ്റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് പൈ​ല​റ്റ് ഉ​ട​ൻ ത​ന്നെ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ള​റെ വി​വ​രം അ​റി​യി​ക്കു​ക​യും, വി​മാ​ന​ത്തി​ന്‍റെ സു​ര​ക്ഷി​ത​മാ​യ ലാ​ൻ​ഡിം​ഗി​നാ​യി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക​ൾ സ​ജീ​വ​മാ​ക്കു​ക​യും ചെ​യ്തു.

എ​ൻ​ജി​ൻ ത​ക​രാ​ർ ഉ​ണ്ടാ​യെ​ങ്കി​ലും പൈ​ല​റ്റി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് രാ​ത്രി 11:37-ഓ​ടെ വി​മാ​നം ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ 25-ൽ ​സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 224 പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​ത്തി​ന് ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ലെ മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം സാ​ധാ​ര​ണ നി​ല​യി​ൽ തു​ട​ർ​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Deepika IndiGo EngineFailure

Recent News

Corehub Up