x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​ത്താ​തെ ചി​രി​ക്കാം, പ​ക്ഷേ ഡി​പ്ര​ഷ​ന​ടി​ക്കും; ക​ഞ്ചാ​വ് മി​ഠാ​യി ക​ഴി​ച്ച കു​ട്ടി​ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 12, 2026 11:38 AM IST | Updated: August 12, 2026 11:45 AM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: ക​ഞ്ചാ​വി​ന്‍റെ സ​ത്ത് ചേ​ർ​ത്തു​നി​ർ​മി​ച്ച ല​ഹ​രി മി​ഠാ​യി​ക​ൾ പ​തി​വാ​യി ക​ഴി​ച്ചി​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. 14, 15, 16 വ​യ​സ്സ് പ്രാ​യ​മു​ള്ള ഒ​ൻ​പ​ത് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​യി​ലാ​യ​ത്. മൂ​ന്ന് മാ​സം നീ​ണ്ട ര​ഹ​സ്യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഈ ​സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത്. വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ നി​ന്ന് വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് മി​ഠാ​യി​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ഇ​വ​രെ​യെ​ല്ലാം ല​ഹ​രി വി​മു​ക്ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

മൂ​ന്ന് മാ​സം മു​ൻ​പ് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ഋ​ഷി​കേ​ശ് സിം​ഗ് എ​ന്ന​യാ​ളി​ൽ നി​ന്ന് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ 194 ഗ്രാം ​ക​ഞ്ചാ​വ് മി​ഠാ​യി എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ഈ ​മി​ഠാ​യി​ക​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ഇ​വ​യി​ൽ ക​ഞ്ചാ​വി​ന്റെ സാ​ന്നി​ദ്ധ്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് പ്ര​തി​യാ​യ ഋ​ഷി​കേ​ശി​നെ ക​ണ്ടെ​ത്താ​ൻ എ​ക്സൈ​സ് ഊ​ർ​ജ്ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. എ​ന്നാ​ൽ, പ്ര​തി​യു​ടെ ഫോ​ൺ കോ​ളു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഇ​യാ​ളെ കൂ​ടു​ത​ലാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യ​ത്.

40 മി​ഠാ​യി​ക​ൾ അ​ട​ങ്ങി​യ ഒ​രു പാ​യ്ക്ക​റ്റി​ന് 200 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഓ​രോ മി​ഠാ​യി​ക്കും അ​ഞ്ച് ഗ്രാം ​വീ​ത​മാ​ണ് ഭാ​രം വ​രു​ന്ന​ത്. കൈ​പ്പും മ​ധു​ര​വും ക​ല​ർ​ന്ന പ്ര​ത്യേ​ക രു​ചി​യാ​ണ് ഈ ​ല​ഹ​രി മി​ഠാ​യി​ക​ൾ​ക്കു​ള്ള​ത്.

കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നു​മാ​ത്രം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ആ​കെ 974 ഗ്രാം ​ക​ഞ്ചാ​വ് മി​ഠാ​യി​ക​ളാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​യി​ലാ​യ 15 വ​യ​സ്സു​കാ​ര​നാ​യ വി​ദ്യാ​ർ​ത്ഥി​യോ​ട് മി​ഠാ​യി​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, ഇ​ത് ക​ഴി​ച്ചാ​ൽ നി​ർ​ത്താ​തെ ചി​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​യി​രു​ന്നു വി​ചി​ത്ര​മാ​യ മ​റു​പ​ടി. എ​ന്നാ​ൽ, ഇ​ത് കു​ട്ടി​ക​ളി​ൽ ക​ടു​ത്ത വി​ഷാ​ദ​രോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി.

ചി​ല ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് കോ​ട്ട​യ​ത്തെ ഒ​രു കോ​ള​ജി​ൽ നി​ന്ന് പോ​കാ​നി​രു​ന്ന വി​നോ​ദ​യാ​ത്ര അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്കേ​ണ്ടി വ​ന്ന​ത് ഈ ​മി​ഠാ​യി​ക​ൾ മൂ​ല​മാ​ണ്. യാ​ത്രാ​വേ​ള​യി​ൽ ഒ​രു വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് കോ​ളേ​ജ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ ക​ഞ്ചാ​വ് മി​ഠാ​യി ക​ഴി​ച്ച വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ഉ​ട​ൻ​ത​ന്നെ അ​ധി​കൃ​ത​ർ വി​വ​രം എ​ക്സൈ​സ് വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ക്ക​ൽ നി​ന്ന് മി​ഠാ​യി​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യി​ൽ നി​ന്നാ​ണ് ത​ങ്ങ​ൾ​ക്ക് ഈ ​മി​ഠാ​യി​ക​ൾ ല​ഭി​ച്ച​തെ​ന്നാ​ണ് കു​ട്ടി​ക​ൾ മൊ​ഴി ന​ൽ​കി​യ​ത്. ഈ ​സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കോ​ള​ജി​ലെ വി​നോ​ദ​യാ​ത്ര പൂ​ർ​ണ്ണ​മാ​യി റ​ദ്ദാ​ക്കി വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​ക​യാ​യി​രു​ന്നു

Tags : cannabis candy children excise GlobalNews DailyNews InDepth NewsFlash

Recent News

Corehub Up