x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുൻ മന്ത്രി എം.ബി. രാജേഷിന്‍റെ സഹോദരൻ എം.ബി. ബ്രിജേഷ് അന്തരിച്ചു

വെബ് ഡെസ്ക്
Published: August 12, 2026 09:26 AM IST | Updated: August 12, 2026 09:26 AM IST

എം.ബി. ബ്രിജേഷ്

പാലക്കാട്: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എം.ബി. രാജേഷിന്‍റെ സഹോദരൻ എം.ബി. ബ്രിജേഷ് അന്തരിച്ചു. അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്.

ചളവറ കൈയിലിയാട്ടെ മാമ്പറ്റപ്പടിയിലെ വസതിയിൽ രാവിലെ 8:30-ഓടെ മൃതദേഹം എത്തിക്കും. തുടർന്ന് പൊതുജനങ്ങൾക്കും ബന്ധുക്കൾക്കും അന്തിമോപചാരം അർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Tags : MB Brijesh passed away Deepika DeepikaNewspaper DailyNews InDepth

Recent News

Corehub Up