x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​സ​വ​ത്തി​നി​ടെ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ കൈയൊടിഞ്ഞു; കോ​ഴി​ക്കോ​ട് മെ​ഡി​. കോ​ളജിൽ വീണ്ടും വിവാദം

വെബ് ഡെസ്ക്
Published: August 12, 2026 10:35 AM IST | Updated: August 12, 2026 11:27 AM IST

കോഴിക്കോട് മെഡിക്കൽ കോളജ്

കോ​ഴി​ക്കോ​ട്:കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും ഗു​രു​ത​ര ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്ത്. പ്ര​സ​വ​സ​മ​യ​ത്തു​ണ്ടാ​യ വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് ന​വ​ജാ​ത​ശി​ശു​വി​ന്‍റെ കൈ ​ഒ​ടി​ഞ്ഞു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. മേ​പ്പ​യ്യൂ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ - രാ​ഖി ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞി​ന്‍റെ കൈയാണ് ഒടിഞ്ഞത്.

ഈ ​മാ​സം ആ​റാം തീ​യ​തി​യാ​യി​രു​ന്നു രാ​ഖി​യു​ടെ പ്ര​സ​വം. പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് കു​ഞ്ഞി​ന്‍റെ ഇ​ട​തു​കൈ​യു​ടെ തോ​ളി​ന് പ​രി​ക്കേ​റ്റ​താ​യി അ​റി​യി​ച്ച് ന​വ​ജാ​ത​ശി​ശു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ കൈ​യ്ക്ക് പി​ന്നീ​ട് പ്ലാ​സ്റ്റ​ർ ഇ​ട്ടെ​ങ്കി​ലും തു​ട​ർ​ചി​കി​ത്സ​യി​ൽ ക​ടു​ത്ത അ​ശ്ര​ദ്ധ​യു​ണ്ടാ​യെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം വീ​ണ്ടും പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ വീ​ഴ്ച​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ട്.

Tags : Newborn arm broken medical negligence Kozhikode Medical College Deepika DeepikaNewspaper DailyNews InDepth NewsFlash

Recent News

Corehub Up