Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newborn

ന​വ​ജാ​ത ശി​ശു​വി​ന് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ൽ​കി​യ സം​ഭ​വം: ഫാ​ര്‍​മ​സി​സ്റ്റി​ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്ത​ൽ

തൊ​ടു​പു​ഴ: ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 21 ദി​വ​സം പ്രാ​യ​മു​ള്ള ന​വ​ജാ​ത ശി​ശു​വി​ന് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ല്‍​കി​യ​ത്തി​ല്‍ ഫാ​ര്‍​മ​സി​സ്റ്റി​ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി. വ​കു​പ്പ് ത​ല​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

കു​ഞ്ഞി​ന് ന​ല്‍​കി​യ ഓ​യി​ന്‍​മെ​ന്റി​ന്റെ പു​തി​യ സ്റ്റോ​ക്ക് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ എ​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും പ​ഴ​യ സ്റ്റോ​ക്കി​ല്‍ നി​ന്നാ​ണ് ഓ​യി​ന്‍​മെ​ന്‍റ് ന​ല്‍​കി​യ​ത്. പു​തി​യ സ്റ്റോ​ക്ക് നീ​ല നി​റ​ത്തി​ലു​ള്ള ക​വ​റി​ലാ​യി​രു​ന്നു വെ​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പ​ഴ​യ സ്റ്റോ​ക്കാ​യ വെ​ള്ള നി​റ​ത്തി​ലു​ള്ള ക​വ​റി​ലെ ഓ​യി​ന്‍​മെ​ന്റാ​ണ് ഫാ​ര്‍​മ​സി​സ്റ്റ് ന​ല്‍​കി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ഡെ​പ്യൂ​ട്ടി ഡി​എം​ഒ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഫാ​ര്‍​മ​സി​സ്റ്റി​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കും.

ക​ഴു​ത്തി​ലെ അ​ല​ര്‍​ജി​ക്ക് ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ തേ​ടി എ​ത്തി​യ ഇ​ടു​ക്കി ഭൂ​മി​യാ​ങ്കു​ളം സ്വ​ദേ​ശി സോ​ബി​ന്‍ സ​ണ്ണി​യു​ടെ കു​ഞ്ഞി​നാ​ണ് ക​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ല്‍​കി​യ​ത്. കു​ഞ്ഞി​ന് ന​ല്‍​കു​ന്ന​തി​ന് മു​മ്പ് കാ​ലാ​വ​ധി പ​രി​ശോ​ധി​ച്ച​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി എ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്.

2024 ജൂ​ണി​ല്‍ നി​ര്‍​മ്മി​ച്ച് ര​ണ്ട് വ​ര്‍​ഷം കാ​ലാ​വ​ധി​യു​ണ്ടാ​യി​രു​ന്ന ഓ​യി​ൻ​മെ​ന്റാ​ണ് ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ കു​ടും​ബം ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി​യി​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഫാ​ര്‍​മ​സി ജീ​വ​ന​ക്കാ​രോ​ട് റി​പ്പോ​ര്‍​ട്ട് സ​മ​ർ​പ്പി​ക്ക​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഡോ​ക്ട​ര്‍ എ​ഴു​തി ന​ല്‍​കി​യ കു​റി​പ്പ​ടി​യു​മാ​യി ഫാ​ര്‍​മ​സി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സോ​ബി​ന് അ​വി​ടെ നി​ന്ന് മ​രു​ന്ന് ന​ല്‍​കു​ന്ന​ത്. പി​ന്നാ​ലെ വീ​ട്ടി​ല്‍ എ​ത്തി കാ​ലാ​വ​ധി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ് മൂ​ന്ന് മാ​സം പ​ഴ​ക്ക​മാ​യ മ​രു​ന്നാ​ണ് ന​ല്‍​കി​യ​തെ​ന്ന​റി​യു​ന്ന​ത്.

Kerala

പ്ര​സ​വ​ത്തി​നി​ടെ കൈ​യൊ​ടി​ഞ്ഞ കു​ഞ്ഞി​ന് മി​ക​ച്ച ചി​കി​ത്സ ല​ഭി​ച്ചി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി​യെ കാ​ണാ​ൻ കു​ടും​ബം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​സ​വ​ത്തി​നി​ടെ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ കൈ​യൊ​ടി​ഞ്ഞ സം​ഭ​വ​ത്തി​ൽ കു​ടും​ബം ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​നെ ക​ണ്ട് പ​രാ​തി ന​ൽ​കും. കു​ഞ്ഞി​ന് മി​ക​ച്ച ചി​കി​ത്സ ന​ൽ​കു​ന്ന​തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

ക​ക്കോ​ടി ഒ​റ്റ​ത്തെ​ങ്ങ് സ്വ​ദേ​ശി​ക​ളാ​യ ഐ.​സി.​സു​ജി​ൻ, വി.​ആ​ർ. അ​മ​ല ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞി​ന്‍റെ കൈ​യാ​ണ് പ്ര​സ​വ​ത്തി​നി​ടെ പു​റ​ത്തെ​ടു​ക്കു​ന്പോ​ൾ ഒ​ടി​ഞ്ഞ​ത്. മേ​യ് 14ന് ​അ​മ​ല പ്ര​സ​വി​ക്കു​മ്പോ​ൾ കു​ഞ്ഞി​ന് 3.35 കി​ലോ​ഗ്രാം ഭാ​ര​മു​ണ്ടാ​യി​രു​ന്നു. പ്ര​സ​വ​ത്തി​ൽ കു​ട്ടി​യു​ടെ വ​ല​തു​കൈ​യ്ക്ക് ഒ​ടി​വ് സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ഒ​ടി​വ് ക​ണ്ടെ​ത്തി​യ​ശേ​ഷം കു​ഞ്ഞി​ന് മ​തി​യാ​യ പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ന​ട​ന്ന പ്ര​സ​വ​ത്തി​നു ശേ​ഷം കു​ട്ടി​യെ ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ ഐ​സി​യു​വി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കു​ട്ടി വേ​ദ​ന കൊ​ണ്ട് ക​ര​ഞ്ഞി​ട്ടും അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി​യി​ല്ല. രാ​ത്രി എ​ട്ടി​നാ​ണ് എ​ക്‌​സ്‌​റേ എ​ടു​ത്ത് ഒ​ടി​വ് ഉ​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

കു​ഞ്ഞ് രാ​ത്രി മു​ഴു​വ​ൻ വേ​ദ​ന കൊ​ണ്ട് ക​ര​ഞ്ഞെ​ങ്കി​ലും അ​ടു​ത്ത ദി​വ​സം മാ​ത്ര​മാ​ണ് പ്ലാ​സ്റ്റ​ർ ഇ​ട്ട​ത്. മേ​യ് 17ന് ​അ​മ്മ കു​ഞ്ഞി​ന് പാ​ൽ കൊ​ടു​ക്കാ​ൻ പോ​യ​പ്പോ​ൾ പ്ലാ​സ്റ്റ​ർ അ​ഴി​ഞ്ഞു​വീ​ണു. ഉ​ച്ച​യ്ക്ക് 12ന് ​പ്ലാ​സ്റ്റ​ർ അ​ഴി​ഞ്ഞു​വീ​ണ വി​വ​രം അ​റി​യി​ച്ചി​ട്ടും രാ​ത്രി ഒ​ന്പ​ത് വ​രെ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യി​ല്ല. എ​ല്ല് ഇ​ള​കി​യ നി​ല​യി​ലാ​യി​രു​ന്നു.

പി​ന്നീ​ട് ത​ന്‍റെ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് അ​റി​യി​ച്ചു. എ​ല്ല് ക​യ​റി​പ്പോ​യി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ച് അ​വി​ടെ​യു​ള്ള ഡോ​ക്ട​ർ​മാ​ർ വീ​ണ്ടും പ്ലാ​സ്റ്റ​ർ ഇ​ടു​ക​യാ​യി​രു​ന്നെ​ന്നും ഇ​യാ​ൾ പ്ര​തി​ക​രി​ച്ചു.

 

 

 

National

മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട ന​വ​ജാ​ത ശി​ശു​വി​ന് പു​ന​ർ​ജ​ന്മം; ര​ക്ഷ​ക​രാ​യ​ത് സ്കൂ​ൾ കു​ട്ടി​ക​ൾ

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ൽ മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട ന​വ​ജാ​ത ശി​ശു​വി​നെ ര​ക്ഷി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. റി-​ഭോ​യ് ജി​ല്ല​യി​ൽ മ​ഹാ​തി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. സ്കൂ​ൾ കു​ട്ടി​ക​ളാ​ണ് കു​ഞ്ഞി​നെ മ​ണ്ണി​ന് അ​ടി​യി​ൽ നി​ന്നും ര​ക്ഷി​ച്ച​ത്.

ചെ​റി​യ കു​ഴി ക​ണ്ട് അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ കു​ട്ടി​ക​ൾ മ​ണ്ണ് മാ​റ്റി​യ​പ്പോ​ഴാ​ണ് കു​ഞ്ഞി​നെ ക​ണ്ട​ത്. കു​ഞ്ഞി​നെ ഉ​ട​ൻ​ത​ന്നെ മ​ഹാ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി. കു​ഞ്ഞ് നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ്.

സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി കു​ട്ടി​യെ ര​ക്ഷി​ച്ച സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്. അ​തേ​സ​മ​യം, ഈ ​സം​ഭ​വം പ്ര​ദേ​ശ​ത്ത് വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിംഗിൽ നവജാതശിശുവിന്‍റെ മൃതദേഹം

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ പാർക്കിംഗ് ഏരിയയിൽ നവജാതശിശുവിന്‍റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും ഉടൻ തന്നെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു

സമീപത്തെ എസ്എടി (SAT) ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹമാണിതെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെ മെഡിക്കൽ കോളജ് പാർക്കിംഗിൽ എത്തിയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NRI

കു​ഞ്ഞി​നെ കാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

വി​സ്‌​കോ​ൺ​സി​ൻ: വി​സ്‌​കോ​ൺ​സി​നി​ൽ മൂ​ന്ന് വ​ർ​ഷം മു​മ്പ് ന​വ​ജാ​ത ശി​ശു​വാ​യി​രു​ന്ന സ്വ​ന്തം മ​ക​ളെ ക്രൂ​ര​മാ​യി വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വി​ന് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. 21 വ​യ​സു​കാ​ര​നാ​യ ലോ​ഗ​ൻ ക്രൂ​ക്ക​ൻ​ബെ​ർ​ഗ് ആ​ൻ​ഡേ​ഴ്സ​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

2021-ലാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. അ​ന്ന് 16 വ​യ​സു​കാ​ര​നാ​യി​രു​ന്ന ലോ​ഗ​ൻ, ത​ന്‍റെ കാ​മു​കി ബാ​ത്ത് ട​ബ്ബി​ൽ ജ​ന്മം ന​ൽ​കി​യ പെ​ൺ​കു​ഞ്ഞി​നെ കാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മ​ഞ്ഞു​മൂ​ടി​യ കാ​ട്ടി​ൽ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച ശേ​ഷം ത​ല​യ്ക്ക് ര​ണ്ട് ത​വ​ണ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ഞ്ഞ് ത​ന്‍റെ ജീ​വി​ത​ത്തി​ന് ഒ​രു ത​ട​സ​മാ​കു​മെ​ന്ന് ക​രു​തി​യാ​ണ് ലോ​ഗ​ൻ ഈ ​ക്രൂ​ര​കൃ​ത്യം ചെ​യ്ത​തെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്കാ​ൻ ഒ​രാ​ൾ​ക്ക് കൈ​മാ​റി എ​ന്നാ​യി​രു​ന്നു പ്ര​തി ആ​ദ്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​രി​ക​യാ​യി​രു​ന്നു. മാ​ർ​ച്ച് 16 തി​ങ്ക​ളാ​ഴ്ച ന​ട​ന്ന വാ​ദ​ത്തി​നൊ​ടു​വി​ലാ​ണ് കോ​ട​തി ശി​ക്ഷാ​വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട ഇ​യാ​ൾ​ക്ക് 45 വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം മാ​ത്ര​മേ ഇ​ള​വു​ക​ളെ കു​റി​ച്ച് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കൂ.

National

മ​രി​ച്ചെ​ന്ന് ക​രു​തി​യ ന​വ​ജാ​ത ശി​ശു​വി​ന് ജീ​വ​നു​ണ്ടെ​ന്ന​റി​ഞ്ഞ​ത് സം​സ്കാരത്തിനു തൊ​ട്ടു​മു​മ്പ്

കോ​ൽ​ക്ക​ത്ത: ഡോ​ക്ട​ർ​മാ​ർ മ​രി​ച്ചെ​ന്ന് വി​ധി​യെ​ഴു​തി​യ ന​വ​ജാ​ത ശി​ശു​വി​ന് ജീ​വ​നു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത് സം​സ്കാ​ര​ത്തി​ന് തൊ​ട്ടു​മു​ന്പ്. റു​ബീ​ന പ​ർ​വി​ൻ എ​ന്ന യു​വ​തി​യു​ടെ കു​ഞ്ഞി​നെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ജീ​വ​നു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് റു​ബീ​ന​യെ പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്വ​രൂ​പ്‌​ന​ഗ​റി​ലെ ഒ​രു സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് ഹോ​മി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ റു​ബീ​ന ഒ​രു പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. എ​ന്നാ​ൽ പ്ര​സ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ കു​ഞ്ഞ് മ​രി​ച്ചു​വെ​ന്ന് ന​ഴ്സിം​ഗ് ഹോം ​അ​ധി​കൃ​ത​ർ കു​ടും​ബ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

400 രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം കു​ഞ്ഞി​നെ പ്ലാ​സ്റ്റി​ക് ഷീ​റ്റി​ൽ പൊ​തി​ഞ്ഞ് അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. കു​ഞ്ഞി​ന്‍റെ മു​ഖം പോ​ലും പ്ലാ​സ്റ്റി​ക് ക​വ​ർ ഉ​പ​യോ​ഗി​ച്ച് കൊ​ട്ടി​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

മൃ​ത​ദേ​ഹ​മെ​ന്ന് ക​രു​തി വീ​ട്ടി​ലെ​ത്തി​ച്ച് അ​ഞ്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം, വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​യോ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി കു​ഞ്ഞി​നെ പൊ​തി​യ​ഴി​ച്ച് പു​റ​ത്തെ​ടു​ത്ത​പ്പോ​ഴാ​ണ് ജീ​വ​നോ​ടെ ക​ണ്ട​ത്. കു​ഞ്ഞ് കൈ​ക​ളും കാ​ലു​ക​ളും അ​ന​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

ഉ​ട​ൻ ത​ന്നെ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നി​ല​വി​ൽ അ​മ്മ​യും കു​ഞ്ഞും സു​ര​ക്ഷി​ത​രാ​യി ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു. ന​ഴ്‌​സിം​ഗ് ഹോം ​അ​ധി​കൃ​ത​ർ​ക്കെ​തി​രെ കു​ഞ്ഞി​ന്‍റെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു.

എ​ന്നാ​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കു​ഞ്ഞി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ് ന​ൽ​കി​യ​താ​യും ന​ഴ്‌​സിം​ഗ് ഹോം ​അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Viral

ഇ​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ഴ്ച; കു​ഞ്ഞു മാ​ലാ​ഖ​യു​ടെ എ​ൻ​ട്രി​ക്ക് അ​ച്ഛ​ന്‍റെ മാ​സ് ഡാ​ൻ​സ്

പെ​ൺ​കു​ഞ്ഞി​ന്‍റെ ജ​ന​നം വേ​റി​ട്ട രീ​തി​യി​ൽ ആ​ഘോ​ഷ​മാ​ക്കി​യ ഒ​രു അ​ച്ഛ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സൈ​ബ​ർ ലോ​ക​ത്ത് ത​രം​ഗ​മാ​വു​ക​യാ​ണ്.

ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് ത​ന്‍റെ പൊ​ന്നോ​മ​ന​യെ ആ​ദ്യ​മാ​യി ക​ണ്ട നി​മി​ഷം, ആ​വേ​ശ​മ​ട​ക്കാ​നാ​വാ​തെ 'ധു​ര​ന്ധ​ർ' എ​ന്ന സി​നി​മ​യി​ലെ 'ഫ​സ്‌​ല' എ​ന്ന വൈ​റ​ലാ​യ ഗാ​ന​ത്തി​ന് ചു​വ​ടു​വെ​ച്ചാ​ണ് ഈ ​പി​താ​വ് ത​ന്‍റെ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്.

ന​ഴ്സ് കു​ഞ്ഞി​നെ കൈ​ക​ളി​ലേ​ന്തി നി​ൽ​ക്കു​മ്പോ​ൾ അ​ങ്ങേ​യ​റ്റം സ​ന്തോ​ഷ​ത്തോ​ടെ നൃ​ത്തം ചെ​യ്യു​ന്ന ഈ ​അ​ച്ഛ​നെ 'ധു​ര​ന്ധ​ർ' ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ആ​ദി​ത്യ ധ​റും ഭാ​ര്യ​യും പ്ര​ശ​സ്ത ന​ടി​യു​മാ​യ യാ​മി ഗൗ​ത​മും ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് അ​ഭി​ന​ന്ദി​ച്ചു.

ഈ ​ട്രെ​ൻ​ഡി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം ഇ​താ​ണെ​ന്നാ​ണ് യാ​മി ഗൗ​തം വി​ശേ​ഷി​പ്പി​ച്ച​ത്. സി​നി​മാ താ​ര​ങ്ങ​ളാ​യ യാ​മി ഗൗ​ത​മും ആ​ദി​ത്യ ധ​റും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ഭി​ന​ന്ദി​ച്ചു ക​ഴി​ഞ്ഞു.

പെ​ൺ​കു​ഞ്ഞു​ങ്ങ​ളു​ടെ ജ​ന​നം തു​ല്യ​മാ​യ ആ​വേ​ശ​ത്തോ​ടെ ആ​ഘോ​ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന വ​ലി​യ സ​ന്ദേ​ശം ഈ ​കൊ​ച്ചു വീ​ഡി​യോ ന​ൽ​കു​ന്നു​ണ്ടെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

നി​ല​വി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ത​രം​ഗ​മാ​യ ഈ ​ബ​ഹ്‌​റൈ​നി സം​ഗീ​ത​ത്തി​ന്‍റെ അ​ർ​ഥം പോ​ലെ ത​ന്നെ, ശു​ദ്ധ​മാ​യ ആ​ന​ന്ദ​ത്തി​ന്‍റെ പ്ര​ക​ട​ന​മാ​യി ഈ ​പി​താ​വി​ന്‍റെ നൃ​ത്തം മാ​റി.

National

ഉ​റ​ക്ക​ത്തി​നി​ടെ മാ​താ​പി​താ​ക്ക​ൾ​ക്കി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ഞെ​രു​ങ്ങി; 26 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ​യി​ൽ ഉ​റ​ക്ക​ത്തി​നി​ടെ മാ​താ​പി​താ​ക്ക​ൾ​ക്കി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ഞെ​രു​ങ്ങി 26 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം.

സ​ദ്ദാം അ​ബ്ബാ​സി- അ​സ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​ഫി​യാ​നാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ അ​വ​ർ​ക്കി​ട​യി​ൽ കി​ട​ത്തി​യ ശേ​ഷം ഉ​റ​ങ്ങാ​ൻ കി​ട​ന്നു. രാ​ത്രി​യി​ൽ ഉ​റ​ക്ക​ത്തി​നി​ടെ മാ​താ​പി​താ​ക്ക​ൾ അ​റി​യാ​തെ തി​രി​ഞ്ഞു കി​ട​ന്നു. ഇ​തി​നി​ടെ കു​ഞ്ഞ് അ​വ​ർ​ക്കി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ പെ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും പോ​ലീ​സും അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ കു​ഞ്ഞി​ന് ഭ​ക്ഷ​ണം ന​ൽ​കാ​നാ​യി അ​തി​രാ​വി​ലെ എ​ഴു​ന്നേ​റ്റ അ​മ്മ​യാ​ണ് കു​ഞ്ഞി​ന് അ​ന​ക്ക​മി​ല്ലാ​ത്ത​ത് ശ്ര​ദ്ധി​ച്ച​ത്. ഉ​ട​ൻ ഗ​ജ്രൗ​ല​യി​ലെ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ജ​ന​നം മു​ത​ൽ കു​ഞ്ഞി​ന് ശ്വാ​സ​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​നം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​തോ​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ശ്വാ​സം മു​ട്ടി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മാ​താ​പി​താ​ക്ക​ൾ ത​മ്മി​ൽ ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. പി​ന്നാ​ലെ ബ​ന്ധു​ക്ക​ൾ ഇ​ട​പെ​ട്ടാ​ണ് ഇ​രു​വ​രെ​യും പി​ന്തി​രി​പ്പി​ച്ച​ത്.

National

ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം തെ​രു​വ് നാ​യ ക​ടി​ച്ചു​കീ​റി

ല​ക്നോ: ന​വ​ജാ​ത ശി​ശു​വി​ന്‍റെ കൈ​യും ത​ല​യും ഇ​ല്ലാ​ത്ത മൃ​ത​ശ​രീ​ര​വു​മാ​യി പാ​ര്‍​ക്കി​ല്‍ തെ​രു​വു നാ​യ. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലാ​ണ് സം​ഭ​വം.

ഫ്ര​ണ്ട്‌​സ് പാ​ര്‍​ക്കി​ലേ​യ്ക്ക് തു​ണി​യി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലു​ള്ള കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി തെ​രു​വു​നാ​യ​യെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ആ​ദ്യം ക​ണ്ട​ത്. ആ​ളു​ക​ളെ ക​ണ്ട​തോ​ടെ ക​ടി​ച്ചു പി​ടി​ച്ച പൊ​തി താ​ഴെ​യി​ട്ട് നാ​യ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ത​ല​യും കൈ​യും ന​ഷ്ട​പ്പെ​ട്ട നി​ല​യി​ല്‍ വി​കൃ​ത​മാ​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ണി നീ​ക്കം ചെ​യ്ത് നോ​ക്കി​യ നാ​ട്ടു​കാ​രാ​ണ് വി​കൃ​ത​മാ​യ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. നെ​ഞ്ചി​ല്‍ ഗു​രു​ത​ര പ​രി​ക്കു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

ജ​നി​ച്ച് 24 മു​ത​ല്‍ 36 മ​ണി​ക്കൂ​ര്‍ വ​രെ ആ​യ കു​ഞ്ഞി​ന്‍റേ​താ​ണ് മൃ​ത​ദേ​ഹം എ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ കൈ​പ്പ​ത്തി​യി​ല്‍ കാ​നു​ല​യു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട് ഹോ​സ്പി​റ്റ​ലി​ലോ നേ​ഴ്‌​സിം​ഗ് ഹോ​മി​ലോ ജ​നി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

നി​യ​മ​വി​രു​ദ്ധ​മാ​യി ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി ന​വ​ജാ​ത ശി​ശു​വി​നെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​താ​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. മ​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കു​ഴി​ച്ചി​ട്ട​താ​യി​രി​ക്കാ​മെ​ന്നും അ​വി​ടെ നി​ന്ന് നാ​യ ക​ടി​ച്ച് കൊ​ണ്ടു​വ​രാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Kerala

ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക്വാ​റി​യി​ൽ; അ​മ്മ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു

തൃ​ശൂ​ർ: ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക്വാ​റി​യി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ അ​മ്മ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​റ്റൂ​ർ സ്വ​ദേ​ശി​നി സ്വ​പ്ന (37)ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ അ​നു​ഭ​വ​പ്പെ‌​ട്ട​തി​നെ തു​ട​ർ​ന്ന് സ്വ​പ്ന തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ ഡോ​ക്ട​ർ​മാ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് യു​വ​തി വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വ​തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വീ​ട്ടി​ൽ വെ​ച്ച് ത​ന്നെ​യാ​ണ് പ്ര​സ​വി​ച്ച​തെ​ന്നും കു​ഞ്ഞ് മ​രി​ച്ചെ​ന്നു​മാ​ണ് യു​വ​തി​യു​ടെ മൊ​ഴി. എ​ന്നാ​ല്‍ മു​ഖ​ത്ത് വെ​ള്ള​മൊ​ഴി​ച്ച് കു​ഞ്ഞി​നെ കൊ​ന്ന​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

ന​വ​ജാ​ത ശി​ശു​വി​നെ കൊ​ന്നു വീ​ട്ടു​മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ട സം​ഭ​വം: പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ ന​വ​ജാ​ത ശി​ശു​വി​നെ കൊ​ന്നു വീ​ട്ടു​മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ട സം​ഭ​വ​ത്തി​ല്‍ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ല്‍ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ മ​ജ്‌​റു ഷെ​യ്ഖ് (33), ഭാ​ര്യ ഷീ​ല ഖാ​ത്തൂ​ന്‍ (32) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ഷീ​ല​യെ ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ചി​കി​ത്സ​യി​ലു​ള്ള ഇ​വ​ര്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മ​ജ്‌​റു​വി​നെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. പ്ര​സ​വി​ച്ച​യു​ട​നെ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി ഇ​വ​ര്‍ വീ​ട്ടു​മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പെ​ണ്‍​കു​ഞ്ഞാ​യ​തി​നാ​ലാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ആ​റു​മാ​സം മു​മ്പാ​ണ് ദ​മ്പ​തി​ക​ള്‍ ഇ​വി​ടെ​യെ​ത്തി​യ​ത്. ഇ​വ​ർ​ക്ക് മ​റ്റു ര​ണ്ട് മ​ക്ക​ള്‍ കൂ​ടി​യു​ണ്ട്.

കാ​ഞ്ഞി​ര​ക്കാ​ട് ദ​മ്പ​തി​ക​ള്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്നി​ട​ത്താ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3.30 ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ഴി​ച്ചി​ട്ട സ്ഥ​ല​ത്ത് നാ​യ മാ​ന്തു​ന്ന​ത് ക​ണ്ട് സ​മീ​പ​ത്തു​ള്ള ഇ​ത​ര​സം​സ്ഥാ​ന സ്വ​ദേ​ശി​നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് സ​മീ​പ​വാ​സി​ക​ളെ​യും പോ​ലീ​സി​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up