x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ള​ക്കെ​ട്ട്

വെബ് ഡെസ്ക്
Published: August 12, 2026 12:44 PM IST | Updated: August 12, 2026 12:59 PM IST

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വിമാനത്താവളത്തിലുണ്ടായ വെ​ള്ള​ക്കെ​ട്ട്

നോ​യി​ഡ: പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് അ​ഞ്ച് മാ​സ​ങ്ങ​ൾ​ക്ക​കം നോ​യി​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​ക്കെ​ട്ട്. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ ചൊ​വ്വാ​ഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ലാ​ണ് ജ​വ​റി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളം ക​യ​റി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തും പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലു​മാ​ണ് വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും ജീ​വ​ന​ക്കാ​ർ അ​ത് നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പെ​യ്ത അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തും പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലും വെ​ള്ളം ഇ​ര​ച്ചു​ക​യ​റാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ വെ​ള്ളം പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

വെ​ള്ളം നീ​ക്കം ചെ​യ്യു​ന്ന​തു​വ​രെ വാ​ഹ​ന ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടു. വെ​ള്ള​ക്കെ​ട്ട് വി​മാ​ന സ​ർ​വീ​സു​ക​ളെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ൽ തു​ട​ർ​ന്ന​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags : Deepika Airport HeavyRain

Recent News

Corehub Up