അനുസ്മരണം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: ഫാ. ഫ്രാന്‍സിസ് ചിറയത്തിന്റെ അഞ്ചാം വാര്‍ഷിക അനുസ്മരണവും സ്കോളര്‍ഷിപ് വിതരണവും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു. തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണംചെയ്തു.
രൂപത ചാന്‍സലര്‍ ഫാ.ഡോ. കിരണ്‍ തട്ട്ള അനുസ്മരണ പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്കി. ചടങ്ങില്‍ ട്രസ്റ്റ് സെക്രട്ടറി ഫാ. ഷാജു ചിറയത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. വില്സൻ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍, വിദ്യാര്‍ഥി പ്രതിനിധി ആന്മരിയ എന്നിവര്‍ സംസാരിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ സ്വാഗതവും ട്രസ്റ്റ് മെംബര്‍ ഫാ.ഡോ. ബിനോയ് നെരെപറമ്പില്‍ നന്ദിയും രേഖപ്പെടുത്തി.