x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ഓഫിസിലേ​ക്ക് എ​ല്‍​ഡി​എ​ഫ് മാ​ര്‍​ച്ച്

വെബ് ഡെസ്ക്
Published: August 12, 2026 02:15 AM IST | Updated: August 12, 2026 02:15 AM IST

എ​ല്‍​ഡി​എ​ഫ് കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ഓ​ഫിസി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച്

കൂ​ട​ര​ഞ്ഞി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ലാ​ന്‍ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ഓ​ഫിസി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. സി​പി​എം തി​രു​വ​മ്പാ​ടി ഏ​രി​യാ സെ​ക്ര​ട്ട​റി വി.​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ലീ​ല്‍ കൂ​ട​ര​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. തോ​മ​സ്, കെ.​എം. അ​ബ്ദു​റ​ഹ്‌​മാ​ന്‍, ഷൈ​ജു കോ​യി​നി​ലം, ആ​ഗ​സ്ത്യ​ന്‍ ചെ​മ്പോ​ട്ടി​ക്ക​ല്‍, വി​ല്‍​സ​ണ്‍ പു​ല്ലു​വേ​ലി, ആ​ദ​ര്‍​ശ് ജോ​സ​ഫ്, റോ​യ് ആ​ക്കേ​ല്‍, തോ​മ​സ് മാ​ത്യു എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

മു​ക്കം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​ഹി​തം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വെ​ട്ടി​ക്കു​റ​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫിസി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ടി. ​വി​ശ്വ​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ബൈ​ര്‍ അ​ത്തോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​കു​ഞ്ഞാ​ലി, കെ. ​ശി​വ​ദാ​സ​ന്‍, കെ.​പി. ഷാ​ജി, അ​ബ്ദു​ള്ള കു​മാ​ര​ന​ല്ലൂ​ര്‍, ജി. ​അ​ബ്ദു​ല്‍ അ​ക്ബ​ര്‍, എം. ​ദി​വ്യ, വി.​പി. ജ​മീ​ല തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews LDF

Recent News

Corehub Up