x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: November 21, 2026 02:35 AM IST | Updated: November 21, 2026 02:35 AM IST

മു​ഹ​മ്മ​ദ് ഫാ​സി​ൽ, അ​ബു താ​ഹി​ർ, സ​ന​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ര​ക്കു​പ​റ​മ്പ് കു​ള​ത്തി​ൽ​പീ​ടി​ക​യി​ൽ എം​ഡി​എം​എ വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് പേ​രെ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലി​സും ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി. ഇ​വ​രി​ൽനി​ന്ന് 68 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. മ​ങ്ക​ട കൂ​ട്ടി​ൽ സ്വ​ദേ​ശി പ​ട്ടാ​ണി മു​ഹ​മ്മ​ദ് ഫാ​സി​ൽ (30), തൃ​ത്താ​ല പ​ട്ടി​ത്ത​റ സ്വ​ദേ​ശി തെ​ങ്കു​ളം അ​ബു താ​ഹി​ർ (32), തി​രൂ​ർ പു​റ​ത്തൂ​ർ സ്വ​ദേ​ശി പേ​ടൂ​ർ സ​ന​ൽ (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​സം പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ലെ ലോ​ഡ്ജി​ൽനി​ന്ന് 11.63 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. ഈ ​കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കി​യ​ത് മു​ഹ​മ്മ​ദ് ഫാ​സി​ൽ ആ​ണെ​ന്ന് പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ര​ക്കു​പ​റ​മ്പ് ഭാ​ഗ​ത്ത് പൊ​ലി​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.
മു​ഹ​മ്മ​ദ് ഫാ​സി​ൽ അ​യ​ച്ചു​കൊ​ടു​ത്ത ലൊ​ക്കേ​ഷ​ൻ അ​നു​സ​രി​ച്ച് അ​ബു താ​ഹി​റും സ​ന​ലും കാ​റി​ലെ​ത്തി ല​ഹ​രി​മ​രു​ന്ന് കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലി​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്.

പൊ​ലി​സ് അ​ടു​ത്തേ​ക്ക് എ​ത്തി​യ​തോ​ടെ പ്ര​തി​ക​ൾ കാ​ർ മു​ന്നോ​ട്ടെ​ടു​ത്ത് പൊ​ലി​സു​കാ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും സ​മീ​പ​ത്തെ വീ​ടി​​ന്‍റെ മു​റ്റ​ത്തേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റു​ക​യും ചെ​യ്തു. ഡോ​ർ തു​റ​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് കാ​റി​​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്താ​ണ് മൂ​വ​രെ​യും ബ​ലം​പ്ര​യോ​ഗി​ച്ച് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.
മു​ഹ​മ്മ​ദ് ഫാ​സി​ലി​​ന്‍റെ പേ​രി​ൽ ര​ണ്ട് എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ജ​യി​ലി​ൽനി​ന്നി​റ​ങ്ങി​യ ഇ​യാ​ൾ വീ​ണ്ടും ല​ഹ​രി​വി​ൽ​പ​ന​യി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ബു താ​ഹി​റി​നെ​തി​രേ അ​ടി​പി​ടി​ക്കേ​സും സ​ന​ലി​നെ​തി​രേ ല​ഹ​രി​ക്കേ​സു​ക​ളും വ​ധ​ശ്ര​മ​ക്കേ​സു​ക​ളും നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ല​ഹ​രി​യു​ടെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും മ​റ്റ് ക​ണ്ണി​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ഓപ​റേ​ഷ​ൻ തൂ​ഫാ​​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി ഗോ​പ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ഡി​വൈ​എ​സ്പി ഗോ​പ​കു​മാ​ർ, സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സ​ജീ​വ്, എ​എ​സ്ഐ​മാ​രാ​യ ബൈ​ജു, സു​രേ​ന്ദ്ര​ബാ​ബു, ഡാ​ൻ​സാ​ഫ് സം​ഘം എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൊ​ള​ത്തൂ​ർ സി​ഐ സി.​കെ. നൗ​ഷാ​ദി​​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു തു​ട​ർ​ന​ട​പ​ടി​ക​ൾ.

Tags : MDMA Nattuvishesham DistrictNews Perinthalmanna

Recent News

Corehub Up