x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​ക്കി​ൻ​കൂ​പ്പ് മാ​ലി​ന്യ​ക്കൂ​മ്പാ​രം; കാ​ൽ​ന​ട​യാ​ത്ര ദു​രി​തം

വെബ് ഡെസ്ക്
Published: November 21, 2026 02:15 AM IST | Updated: November 21, 2026 02:15 AM IST

വ​ണ്ട​ൻ​പ​താ​ൽ തേ​ക്കി​ൻകൂ​പ്പി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്നു.

മു​ണ്ട​ക്ക​യം: ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളാ​നു​ള്ള നി​ക്ഷേ​പ​കേ​ന്ദ്ര​മാ​യി വ​ണ്ട​ൻ​പ​താ​ൽ തേ​ക്കി​ൻ​കൂ​പ്പ് മാ​റു​ന്നു. മു​ണ്ട​ക്ക​യം - കോ​രു​ത്തോ​ട് റോ​ഡി​ൽ വ​ണ്ട​ൻ​പ​താ​ൽ വ​നം​വ​കു​പ്പ് ഓ​ഫി​സ് മു​ത​ൽ പ​ഴ​യ പ​ന​ക്ക​ച്ചി​റ പാ​ലം വ​രെ​യു​ള്ള വ​ന​മേ​ഖ​ല​യി​ലാ​ണ് വ്യാ​പ​ക​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ചാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും ചാ​ക്കു​ക​ളി​ലു​മാ​യി മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ലെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ​ക്കു പു​റ​മേ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ത​ട്ടു​ക​ട​ക​ളി​ലെ ഡി​സ്പോ​സി​ബി​ൾ വ​സ്തു​ക്ക​ൾ, കേ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള പ്ലേ​റ്റു​ക​ൾ, ഗ്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യും വ​ന​മേ​ഖ​ല​യി​ൽ ത​ള്ളു​ന്നു​ണ്ട്. വ​ൻ​തോ​തി​ൽ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്ന​ത് പ​രി​സ്ഥി​തി​ക്കും വ​ന്യ​ജീ​വി​ക​ൾ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ക​യാ​ണ്.

മാ​ലി​ന്യ​ങ്ങ​ൾ ഭ​ക്ഷി​ക്കാ​നാ​യി കാ​ട്ടു​പ​ന്നി, കാ​ട്ടു​പോ​ത്ത് തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​യാ​ത്ര​യും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തി​നു സ​മീ​പം റോ​ഡ് മു​റി​ച്ചു​ക​ട​ന്ന കാ​ട്ടു​പോ​ത്ത് വാ​ഹ​ന​മി​ടി​ച്ച് ച​ത്തി​രു​ന്നു. മു​മ്പും മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്തി​നെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കാ​ട്ടു​പ​ന്നി​ക​ൾ ഉ​ൾ​പ്പടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്ക് ചാ​ടി അ​പ​ക​ട​മു​ണ്ടാ​ക്കി​യ സം​ഭ​വ​ങ്ങ​ളും നി​ര​വ​ധി​യാ​ണ്.

വ​ന​വി​സ്തൃ​തി വ​ർ​ധി​പ്പി​ക്കാ​നും വ​ന്യ​മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന വ​നം​വ​കു​പ്പ് സ്വ​ന്തം ഓ​ഫിസി​നു സ​മീ​പം ഉ​ൾ​പ്പ​ടെ വ​ന​മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​ക്ഷേ​പം. മാ​ലി​ന്യ​നി​ക്ഷേ​പം ത​ട​യാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

വ​ന​മേ​ഖ​ല​യി​ൽ വേ​ലി സ്ഥാ​പി​ക്കു​ക, നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക, രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളി​ലൂ​ടെ അ​ന​ധി​കൃ​ത മാ​ലി​ന്യ​നി​ക്ഷേ​പം ത​ട​യാ​നും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ക​ഴി​യു​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ വ​ന​മേ​ഖ​ല വ​ലി​യ മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി മാ​റു​ന്ന​തി​നൊ​പ്പം വ​ന്യ​ജീ​വി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്കും കൂ​ടു​ത​ൽ ഭീ​ഷ​ണി​യാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക.

Tags : Teak Depot Becomes a Dump NattuVishesham DistricteNews

Recent News

Corehub Up