x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്ക​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം

വെബ് ഡെസ്ക്
Published: November 21, 2026 02:14 AM IST | Updated: November 21, 2026 02:14 AM IST

മാ​മ്പ​റ്റ വ​ട്ടോ​ളി​പ്പ​റ​മ്പ് റോ​ഡി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം.

മു​ക്കം: കോ​ഴി​ക്കോ​ടി​ന്‍റെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ മു​ക്കം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത് നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തി. മാ​മ്പ​റ്റ വ​ട്ടോ​ളി​പ്പ​റ​മ്പ് റോ​ഡി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​രു കൂ​ട്ടം കാ​ട്ടു​പ​ന്നി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

നേ​ര​ത്തെ​യും ഇ​തേ സ്ഥ​ല​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഒ​രാ​ളു​ടെ മു​ന്നി​ലേ​ക്ക് കാ​ട്ടു​പ​ന്നി ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് അ​പ​ക​ട​മു​ണ്ടാ​വു​ക​യും യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​തു​വ​ഴി യാ​ത്ര ചെ​യ്ത​വ​രാ​ണ് റോ​ഡി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. കാ​ട്ടു​പ​ന്നി ശ​ല്യം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് പ​ന്നി​വേ​ട്ട ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും ശ​ല്യ​ത്തി​ന് കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തോ​ടെ ക​ർ​ഷ​ക​രും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും പൊ​തു​റോ​ഡു​ക​ളി​ലും കാ​ട്ടു​പ​ന്നി​ക​ൾ ഇ​റ​ങ്ങു​ന്ന​ത് മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും കൃ​ഷി​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ അ​ടി​യ​ന്ത​ര​വും ഫ​ല​പ്ര​ദ​വു​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : wild boars Nattuvishesham DistrictNews Mukkam

Recent News

Corehub Up