എസ്എംഎ ബാധിച്ച കുട്ടികളുടെ ചികിത്സാഫണ്ട് ശേഖരണത്തിനായി കോഴിക്കോട് ഹോളിക്രോസ് കോളജില്‍ മെഗാ മിനിയേച്ചര്‍ ക്രിസ്മസ് ട്രീ നിര്‍മാണത്തിന് തുടക്കം കുറിച്ചപ്പോ
കോഴിക്കോട്: താടിക്കാരുടെ സംഘടനയായ കേരളാ ബിയേഡ് സൊസൈറ്റിയുടെ (കെബിഎസ്) നേതൃത്വത്തില്‍ കല്ലുരുട്ടിയിലെ എസ്എംഎ ബാധിതരായ മൂന്ന് കുട്ടികള്‍ സഹായം നല്‍കും.
സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന നോ ഷേവ് കാമ്പയിന്റെ ഭാഗമായാണ് തുക കൈമാറുന്നത്. 22ന് രാവിലെ 10ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായ വിതരണവും കിടപ്പുരോഗികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണവും നടക്കും. ഇതോടൊപ്പം വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ ആദരിക്കും. ഒരു കുടുംബത്തിന് വീട് വയ്ക്കുന്നതിനു സാമ്പത്തിക സഹായവും നല്‍കും.
സംസ്ഥാന പ്രസിഡന്റ് മുര്‍ഷിദ് സര്‍ക്കാര്‍, ജില്ലാ പ്രസിഡന്റ് ബിനീഷ് മുക്കം, ജംഷീര്‍ വെള്ളയില്‍, റാഷിദ് താമരശേരി, റാഷിദ് ചാര്‍ളി, ഫാസില്‍ പന്തീരങ്കാവ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Bearded Men Nattuvishesham DistrictNews SMA