x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 600 പേ​ര്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ഒ​രു​ക്കി പു​ന്ന​ത്തു​റ സ്വ​ദേ​ശി

വെബ് ഡെസ്ക്
Published: November 21, 2026 02:05 AM IST | Updated: November 21, 2026 02:05 AM IST

വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ലി​നു വി​ധേ​യ​നാ​യ പു​ന്ന​ത്തു​റ സ്വ​ദേ​ശി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ ഉ​ച്ച​ഭ​ക്ഷ​ണ​ വി​ത​ര​ണം മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡയ​റ​

പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍​നി​ന്ന് വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​യി ഒ​രു വ​ര്‍​ഷം പി​ന്നി​ട്ട​പ്പോ​ള്‍ 600 പേ​ര്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കി പു​ന്ന​ത്തു​റ സ്വ​ദേ​ശി സ​ജി മു​ണ്ട​യ്ക്ക​ല്‍ സ്‌​നേ​ഹം പ​ങ്കു​വ​ച്ചു.
ഒ​രു വ​ര്‍​ഷം മു​ന്പ് വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ സ​ജി ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ന്‍റെ ഗ്രാ​മം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റു​മാ​യി ചേ​ര്‍​ന്നാ​ണ് രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​മാ​യി ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​ത്.


ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​ണ് സ​ജി മു​ണ്ട​യ്ക്ക​ല്‍. പ​ങ്കു​വ​ച്ചു കി​ട്ടി​യ ജീ​വ​ന്‍റെ സ്‌​നേ​ഹ​ത്തി​നും ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ ടീ​മി​നും ന​ന്ദി അ​റി​യി​ച്ചാ​യി​രു​ന്നു ഈ ​സ​ത്ക​ർ​മം. വൃ​ക്ക​രോ​ഗ​ത്തി​നു പു​റ​മേ സ്‌​ട്രോ​ക്ക്, ഹൃ​ദ്രോ​ഗം ഉ​ള്‍​പ്പ​ടെ വി​വി​ധ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും നേ​രി​ട്ടാ​ണ് വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ​ത്.
മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​മ​ഞ്ജു​ള രാ​മ​ച​ന്ദ്ര​ന്‍, യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​ജ​യ് രാ​ധാ​കൃ​ഷ്ണ​ന്‍, കാ​ര്‍​ഡി​യോ തൊ​റാ​സി​ക് ആ​ന്‍​ഡ് വാ​സ്‌​കു​ല​ര്‍ സ​ര്‍​ജ​റി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ.​സി. കൃ​ഷ്ണ​ന്‍, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ട്രാ​ന്‍​സ്പ്ലാ​ന്‍റ് ടീ​മാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.


ട്രാ​ന്‍​സ്പ്ലാ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​രു​ണ്‍, ഐ​സി​യു​വി​ല്‍ ജി​സ്‌​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം, ​ന​ഴ്‌​സു​മാ​ര്‍, ഡ​യാ​ലി​സി​സ് ടീം ​ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ സ്‌​നേ​ഹ​പൂ​ര്‍​വ​മാ​യ പ​രി​ച​ര​ണ​ത്തി​നും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.
മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി മാ​നേ​ജി​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ന്‍​ഡ് സി​ഇ​ഒ ഫാ. ​മാ​ത്യു തെ​ക്കേ​ല്‍ ഉ​ച്ച​ഭ​ക്ഷ​ണ​വി​ത​ര​ണം ഉദ്ഘാടനം ചെയ്തു.

Tags : Kidney transplantation at Mar Sleeva Medicity NattuVishesham DistricteNews

Recent News

Corehub Up