ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂള്‍.
കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസരംഗത്ത് വിജയകരമായ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂള്‍ രജതജൂബിലി നിറവില്‍. ജൂബിലി ആഘോഷങ്ങളുടെ സമാപനം 26ന് വൈകുന്നേരം നാലിന് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ സിസ്റ്റർ അമല കിടങ്ങത്താഴെ എസ്എബിഎസ് ആമുഖപ്രഭാഷണവും ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണവും നടത്തും. എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ സില്‍വര്‍ ജൂബിലി മാഗസിന് പ്രകാശനം ചെയ്യും.
സെബാസ്റ്റ്യന്‍ കുളത്തുങ്കൽ, വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ജോസഫ് പുല്‍തകിടിയേല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷമീര്‍, മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റില്‍ റോസ് എസ്എബിഎസ്, പ്രിന്‍സിപ്പല്‍ സിസ്റ്റർ റോസ്മിന്‍ എസ്എബിഎസ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വര്‍ഗീസ്, പഞ്ചായത്തംഗം സുമിന അലിയാര്, ജൂബിലി കണ്‍വീനര്‍ സാജന് കുന്നത്ത്, പിടിഎ പ്രസിഡന്റ് ബിജോജി തോമസ്, മുന്‍ പിടിഎ പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശേരില്‍, സ്റ്റാഫ് സെക്രട്ടറി പാര്‍വതി കൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും. അധ്യാപക പ്രതിനിധികളായ ലിഡിയ എലിസബത്ത് ജോര്‍ജ്, മഞ്ജു മേരി ചെറിയാന്, ലെസ്ലി പി. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും. ജൂബിലി സമാപനത്തോടനുബന്ധിച്ച് കൗശിക് ബാബുവിന്റെ സ്റ്റേജ് ഷോയും ഉണ്ടായിരിക്കും.
2002ല്‍ കേവലം 108 വിദ്യാർഥികളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ആയിരത്തോളം വിദ്യാർഥികളും അറുപതോളം അധ്യാപക - അനധ്യാപക ജീവനക്കാരുമുള്ള വലിയൊരു വിദ്യാഭ്യാസ കുടുംബമായി വളര്‍ന്നിരിക്കുന്നു. എസ്എബിഎസ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ മൂല്യങ്ങളിലും അടിയുറച്ചാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. അക്കാദമിക മികവിനൊപ്പം ധാര്‍മികവും ആത്മീയവുമായ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും സമഗ്ര വ്യക്തിത്വവികസനത്തിനുമാണ് സ്ഥാപനം മുന്‍തൂക്കം നല്‍കുന്നത്.
2012ല്‍ കേരള സര്‍ക്കാരിന്റെ എന്‍ഒസിയും സിബിഎസ്ഇ അഫിലിയേഷനും നേടിയ സ്കൂള്‍, 2013ല്‍ സീനിയര്‍ സെക്കൻഡറി തലത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മുന്‍ മന്ത്രി റോഷി അഗസ്റ്റിന് രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രജത ഹരിതം 25, ഇന്റർ സ്കൂള്‍ ക്വിസ്, ഫുട്ബോള്‍, ചെസ് മത്സരങ്ങള്‍, പൂര്‍വ വിദ്യാർഥീ - അധ്യാപക സംഗമം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു വ്യക്തിക്ക് കിയോസ്ക് നല്‍കുകയും ചെയ്തു.
പത്രസമ്മേളനത്തിൽ പ്രിന്‍സിപ്പല്‍ സിസ്റ്റർ റോസ്മിന്‍ എസ്എബിഎസ്, ജൂബിലി കണ്‍വീനര്‍ സാജന് കുന്നത്ത്, പിടിഎ പ്രസിഡന്റ് ബിജോജി തോമസ്, മുന്‍ പിടിഎ പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശേരില്‍, പബ്ലിസിറ്റി കണ്‍വീനര്‍ അനീഷ് എ. തോമസ്, സ്റ്റാഫ് സെക്രട്ടറി പാര്‍വതി കൃഷ്ണന്, ലിഡിയ എലിസബത്ത് ജോര്‍ജ്, മഞ്ജു മേരി ചെറിയാന് എന്നിവര്‍ പങ്കെടുത്തു.
Tags : Edakkunnam St. Marys Public School NattuVishesham DistricteNews