x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ലാ​പ്പ​റ​മ്പ് ക്രി​സ്തു​രാ​ജ പ​ള്ളി തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: November 21, 2026 02:10 AM IST | Updated: November 21, 2026 02:10 AM IST

മ​ലാ​പ്പ​റ​മ്പ് ക്രി​സ്തു​രാ​ജ പ​ള്ളി തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​സോ​ണി തോ​മ​സ് എ​സ്‌​ജെ കൊ​ടി​യേ​റ്റു​ന്നു.

കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പ് ക്രി​സ്തു​രാ​ജ പ​ള്ളി തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​സോ​ണി തോ​മ​സ് എ​സ്‌​ജെ കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ച്ചു.
കേ​ര​ള ജ​സ്യൂ​ട്ട് പ്രൊ​വി​ന്‍​ഷ്യ​ല്‍ ഫാ. ​ഹെ​ൻ‌‌​റി പ​ട്ട​രു​മ​ഠ​ത്തി​ല്‍ എ​സ്‌​ജെ., ഇ​ട​വ​ക പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി മാ​ക്‌​സ്വെ​ല്‍ ടൈ​റ്റ​സ്, പാ​രി​ഷ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​കോ​ഴി​ക്കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.
ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജെ​ന്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്ന്.

Tags : Feast at Christ the King Church, Malaparamba Nattuvishesham DistrictNews Church Malaparamba

Recent News

Corehub Up