കോഴിക്കോട്: മലാപ്പറമ്പ് ക്രിസ്തുരാജ പള്ളി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. വികാരി ഫാ. സോണി തോമസ് എസ്ജെ കൊടിയേറ്റ് നിര്‍വഹിച്ചു.
കേരള ജസ്യൂട്ട് പ്രൊവിന്‍ഷ്യല്‍ ഫാ. ഹെൻറി പട്ടരുമഠത്തില്‍ എസ്ജെ., ഇടവക പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി മാക്സ്വെല് ടൈറ്റസ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ന് വൈകുന്നേരം 5.30ന് കോഴിക്കോട് ഫൊറോന വികാരി ഫാ. ഡോ. അലോഷ്യസ് കുളങ്ങരയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും നടക്കും.
ഞായറാഴ്ച രാവിലെ 10.30ന് കോഴിക്കോട് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെന്സണ് പുത്തന്‍വീട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന്.