അപകടത്തിൽ തകർന്ന ടിപ്പർ ലോറിയും ജീപ്പും.
കൊയിലാണ്ടി: സംസ്ഥാനപാതയിൽ കണയങ്കോട് ടിപ്പർ ലോറിയും ഥാർ ജീപ്പും കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്. ഇതരസംസ്ഥാന പെയിന്റിംഗ് തൊഴിലാളികളായ ബീം (27), നീരജ് കുമാർ സിംഗ് (38), സഹർ (21), മാഷൂദ് (28), ലാൽമാർ ശതാൻ (25), ഗോവിന്ദ് കുമാർ (38) എന്നിവർക്കാണ് പരിക്കേറ്റത്.
കണയങ്കോട് ബസ് സ്റ്റോപ്പിനു മുൻവശത്തായി ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഉള്ള്യേരി ഭാഗത്ത് നിന്ന് ഹോളോബ്രിക്സ് കയറ്റി വന്ന ടിപ്പർ ലോറിയും കൊയിലാണ്ടി ഭാഗത്ത് നിന്ന് താമരശേരി ഭാഗത്തേക്ക് പോകുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരും പൊലിസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
വാഹനങ്ങളിൽ നിന്ന് റോഡിലേക്ക് പരന്നൊഴുകിയ ഓയൽ അഗ്നിരക്ഷാ സേന വെള്ളം ഉപയോഗിച്ച് ഒഴിവാക്കി. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
Tags : Six injured Nattuvishesham DistrictNews collision between a lorry and a jeep Kanayankode