Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collision Between A Lorry And A Jeep

Kozhikode

കണയങ്കോട് ലോ​റി​യും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ​ക്ക് പ​രി​ക്ക്

കൊ​യി​ലാ​ണ്ടി: സം​സ്ഥാ​ന​പാ​ത​യി​ൽ ക​ണ​യ​ങ്കോ​ട് ടി​പ്പ​ർ ലോ​റി​യും ഥാ​ർ ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ​ക്ക് പ​രി​ക്ക്. ഇ​ത​ര​സം​സ്ഥാ​ന പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ ബീം (27), ​നീ​ര​ജ് കു​മാ​ർ സിം​ഗ് (38), സ​ഹ​ർ (21), മാ​ഷൂ​ദ് (28), ലാ​ൽ​മാ​ർ ശ​താ​ൻ (25), ഗോ​വി​ന്ദ് കു​മാ​ർ (38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ണ​യ​ങ്കോ​ട് ബ​സ് സ്റ്റോ​പ്പി​നു മു​ൻ​വ​ശ​ത്താ​യി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ള്ള്യേ​രി ഭാ​ഗ​ത്ത് നി​ന്ന് ഹോ​ളോ​ബ്രി​ക്സ് ക​യ​റ്റി വ​ന്ന ടി​പ്പ​ർ ലോ​റി​യും കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്ത് നി​ന്ന് താ​മ​ര​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ജീ​പ്പും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ മാ​റ്റു​ക​യാ​യി​രു​ന്നു.
ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് പ​ര​ന്നൊ​ഴു​കി​യ ഓ​യ​ൽ അ​ഗ്നി​ര​ക്ഷാ സേ​ന വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ഒ​ഴി​വാ​ക്കി. പ​രി​ക്കേ​റ്റ​വ​രെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up