Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DistricteNews

Kottayam

കരിങ്കല്ലുമൂഴിയിൽ ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

എ​രു​മേ​ലി: ക​രി​ങ്ക​ല്ലു​മൂ​ഴി ഭാ​ഗ​ത്തു​നി​ന്നു 150 ഗ്രാം ​ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്ക​ളെ പൊ​ലി​സ് ഡാ​ൻ​സാ​ഫ് സം​ഘ​വും തൂ​ഫാ​ൻ സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി. ക​രി​ങ്ക​ല്ലു​മൂ​ഴി പ​ടി​ഞ്ഞാ​റെ​ത്ത​ട​ത്തി​ൽ അ​രോ​മ​ൽ സ​ജി ഉ​ണ്ണി (26), ക​രി​ങ്ക​ല്ലു​മൂ​ഴി ക​ട​വു​ങ്ക​ൽ സാ​ജ​ൻ ജോ​ൺ​സ​ൺ (28), എ​രു​മേ​ലി ച​ര​ള വ​ലി​യ​പു​ര​യ്ക്ക​ൽ നി​യാ​സ് നി​സാ​ർ (28), കോ​ട്ട​യം നാ​ട്ട​കം പു​ത്ത​ൻ​പാ​ലം പാ​റ​പ്പ​റ​മ്പി​ൽ ന​ന്ദു സു​രേ​ഷ് ക​ണ്ണ​ൻ (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക​ൾ ക​ഞ്ചാ​വ് വി​ൽ​പ​ന​യ്ക്കു വേ​ണ്ടി പൊ​തി​ക​ളാ​ക്കി​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളി​ൽ ര​ണ്ടു പേ​ർ എ​രു​മേ​ലി ടൗ​ണി​ൽ ശ​ബ​രി​മ​ല സീ​സ​ൺ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മ​റ​വി​ൽ വി​ൽ​പ​ന ന​ട​ത്താ​നാ​ണ് നീ​ക്കം ന​ട​ത്തി​യി​രു​ന്ന​തെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പൊ​ലി​സ് നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി റി​ജോ പി. ​ജോ​സ​ഫ് അ​റി​യി​ച്ചു.

കോ​ട്ട​യം എ​സ്പി സാ​ബു മാ​ത്യു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ളെ എ​രു​മേ​ലി സി​ഐ എം.​ആ​ർ. സു​രേ​ഷ്, എ​സ്ഐ സ​ച്ചി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീ​മും തൂ​ഫാ​ൻ സ്‌​ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

District News

വൈ​​ക്ക​​ത്ത​​ഷ്ട​​മി ഉ​​ത്സ​​വ​​ത്തി​​ന് കൊ​​ടി​​യേ​​റി

വൈ​​ക്കം: ശി​​വ​​പ​​ഞ്ചാ​​ക്ഷ​​രി മ​​ന്ത്ര​​ങ്ങ​​ളാ​​ൽ മു​​ഖ​​രി​​ത​​മാ​​യ ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലെ ച​​രി​​ത്ര പ്ര​​സി​​ദ്ധ​​മാ​​യ അ​​ഷ്ട​​മി മ​​ഹോ​​ത്സ​​വ​​ത്തി​​ന് കൊ​​ടി​​യേ​​റി.

ഇ​​ന്ന​​ലെ രാ​​വി​​ലെ 6.30നും 8.15​​നും മ​​ധ്യേ ത​​ന്ത്രി​​മു​​ഖ്യ​​രാ​​യ ഭ​​ദ്ര​​കാ​​ളി മ​​റ്റ​​പ്പ​​ള്ളി ചെ​​റി​​യ പ​​ര​​മേ​​ശ്വ​​ര​​ൻ ന​​മ്പൂ​​തി​​രി, കി​​ഴ​​ക്കി​​നി​​യേ​​ട​​ത്ത് മേ​​ക്കാ​​ട് മാ​​ധ​​വ​​ൻ ന​​മ്പൂ​​തി​​രി എ​​ന്നി​​വ​​രു​​ടെ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ക്ഷേ​​ത്ര​​ത്തി​​ലെ മേ​​ൽ​​ശാ​​ന്തി​​മാ​​രും ചേ​​ർ​​ന്നാ​​ണ് കൊ​​ടി​​യേ​​റ്റി​​യ​​ത്.

നെ​​റ്റി​​പ്പ​​ട്ടം കെ​​ട്ടി​​യ ഗ​​ജ​​വീ​​ര​​ന്മാ​​രും സ്വ​​ർ​​ണ​​ക്കു​​ട​​ക​​ളും വാ​​ദ്യ​​മേ​​ള​​ങ്ങ​​ളും കൊ​​ടി​​യേ​​റ്റി​​ന് അ​​ക​​മ്പ​​ടി​​യാ​​യി. കൊ​​ടി​​യേ​​റ്റി​​നെ തു​​ട​​ർ​​ന്ന് കൊ​​ടി​​ക്കീ​​ഴി​​ൽ തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ക​​മ്മി​​ഷ​​ണ​​ർ ബി. ​​സു​​നി​​ൽ​​കു​​മാ​​ർ, അ​​വി​​ട്ടം തി​​രു​​നാ​​ൾ ആ​​ദി​​ത്യ​​വ​​ർ​​മ എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് ഭ​​ദ്ര​​ദീ​​പം കൊ​​ളു​​ത്തി. ക​​ലാ​​മ​​ണ്ഡ​​പ​​ത്തി​​ൽ അ​​വി​​ട്ടം തി​​രു​​നാ​​ൾ ആ​​ദി​​ത്യ​​വ​​ർ​​മ ദീ​​പം തെ​​ളി​​ച്ചു.

അ​​ഷ്ട​​മി വി​​ള​​ക്കി​​ലെ ദീ​​പം ആ​​റാ​​ട്ട് വ​​രെ കെ​​ടാ​​തെ സൂ​​ക്ഷി​​ക്കും. ഇ​​നി പ​​ന്ത്ര​​ണ്ട് രാ​​പ​​ക​​ലു​​ക​​ൾ ക്ഷേ​​ത്ര​​ന​​ഗ​​രി ഉ​​ത്സ​​വ സാ​​ന്ദ്ര​​മാ​​കും.

26ന് ​​ദ​​ർ​​ശ​​ന പ്രാ​​ധാ​​ന്യ​​മു​​ള്ള ഋ​​ഷ​​ഭ വാ​​ഹ​​ന എ​​ഴു​​ന്ന​​ള്ളി​​പ്പ്. ഡി​​സം​​ബ​​ർ ഒ​​ന്നി​​നാ​​ണ് ച​​രി​​ത്ര പ്ര​​സി​​ദ്ധ​​മാ​​യ വൈ​​ക്ക​​ത്ത​​ഷ്ട​​മി.​​പു​​ല​​ർ​​ച്ചെ 4.30ന് ​​അ​​ഷ്‌​​ട​​മി ദ​​ർ​​ശ​​നം, വൈ​​കു​​ന്നേ​​രം ആ​​റി​​ന് ന​​ട​​ക്കു​​ന്ന ഹി​​ന്ദു​​മ​​ത സ​​മ്മേ​​ള​​നം ജ​​സ്റ്റീ​​സ് ഹ​​രി​​ശ​​ങ്ക​​ർ വി. ​​മേ​​നോ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് കെ. ​​ജ​​യ​​കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. രാ​​ത്രി 11 ന് ​​ഉ​​ദ​​യ​​നാ​​പു​​ര​​ത്ത​​പ്പ​​ന്‍റെ വ​​ര​​വ്, പു​​ല​​ർ​​ച്ചെ ര​​ണ്ടി​​ന് അ​​ഷ്ട​​മി വി​​ള​​ക്ക്.

District News

യു​വാ​വ് തോ​ട്ടി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

കൈ​പ്പു​ഴ: യു​വാ​വ് തോ​ട്ടി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. കൈ​പ്പു​ഴ പ​ള്ളി​ക്കു​ന്ന് വീ​ട്ടി​ൽ ര​തീ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ (44) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ന് ​ആ​ർ​പ്പൂ​ക്ക​ര കു​ട്ടോ​മ്പു​റം പാ​ല​ത്തി​ൽ​നി​ന്ന് ഇ​യാ​ൾ ആ​റ്റി​ൽ ചാ​ടു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. കു​ട്ടോ​മ്പു​റം പാ​ല​ത്തി​ന് സ​മീ​പ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ബാ​ഗും ചെ​രി​പ്പും ക​ണ്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​രം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ലും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പാ​മ്പാ​ടി യൂ​ണി​റ്റി​ലെ അ​ഗ്‌​നി​ര​ക്ഷാ സേ​നാ ഓ​ഫി​സ​റും ജി​ല്ലാ സ്കൂ​ബാ ടീം ​അം​ഗ​വു​മാ​യ ടി.​കെ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ്റി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. അ​വി​വാ​ഹി​ത​നാ​ണ്. സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

District News

ഇ​നി വ്ര​ത​ശു​ദ്ധി​യു​ടെ നാ​ളു​ക​ള്‍; പൊ​ങ്കാ​ല 24ന്

ച​ക്കു​ള​ത്തു​കാ​വ്: പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ച​ക്കു​ള​ത്തു​കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കാ​ര്‍​ത്തി​ക പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി നി​ല​വ​റ​ദീ​പം തെ​ളി​ഞ്ഞു. തു​ട​ര്‍​ന്ന് പൊ​ങ്കാ​ല​യു​ടെ വ​ര​വ​റി​യി​ച്ച് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും ന​ട​ന്നു. ഇ​നി വ്ര​ത​ശു​ദ്ധി​യു​ടെ​യും പ്രാ​ര്‍​ഥ​ന​യു​ടെ​യും പു​ണ്യ​നാ​ളു​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ള്‍.
രാ​വി​ലെ 4.30ന് ​വി​ശേ​ഷാ​ല്‍ പൂ​ജ​ക​ളോ​ടെ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ചു. തു​ട​ര്‍​ന്ന് 9.30ന് ​ക്ഷേ​ത്രം കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി നി​ല​വ​റ​ദീ​പം തെ​ളി​ച്ചു. തു​ട​ര്‍​ന്ന് ക്ഷേ​ത്ര​ന​ട​യി​ല്‍ ന​ട​ന്ന ദീ​പ​പ്ര​കാ​ശ​ന​വും ഭ​ക്ത​ജ​ന​സം​ഗ​മ​വും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന്‍റെ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ലി​യ​വീ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഗോ​കു​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ബി. ​ര​മേ​ശ് കു​മാ​ര്‍, മ​ണി​ദാ​സ് വാ​സു, സു​രേ​ഷ് കാ​വും​ഭാ​ഗം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ന്ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യ്ക്ക് ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ന്‍ ന​മ്പൂ​തി​രി, ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി, ഹ​രി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി, ര​മേ​ശ് ഇ​ള​മ​ണ്‍ ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ജി​ത്ത് പി​ഷാ​ര​ത്ത്, ഉ​ത്സ​വ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഗോ​കു​ലം, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സ്വാ​മി​നാ​ഥ​ന്‍, സെ​ക്ര​ട്ട​റി എം.​വി. രാ​ജീ​വ്, വോ​ള​ന്‍റ​റി​യ​ര്‍ ക്യാ​പ്റ്റ​ന്‍ കെ.​എ​സ്. ബി​നു എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

പ്ര​സി​ദ്ധ​മാ​യ ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല 24ന് ​ന​ട​ക്കും. പു​ല​ര്‍​ച്ചെ നാ​ലി​ന് നി​ര്‍​മാ​ല്യ​ദ​ര്‍​ശ​ന​വും അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ഒ​ന്‍​പ​തി​ന് വി​ളി​ച്ചു ചൊ​ല്ലി പ്രാ​ര്‍​ഥ​ന​യും തു​ട​ര്‍​ന്ന് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ലെ കെ​ടാ​വി​ള​ക്കി​ല്‍ നി​ന്നും ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി കൊ​ടി​വി​ള​ക്കി​ലേ​ക്ക് ദീ​പം പ​ക​രും, തു​ട​ര്‍​ന്ന് ന​ട​പ്പ​ന്ത​ലി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി അ​ഗ്‌​നി പ്രോ​ജ്വ​ലി​പ്പി​ച്ചു​കൊ​ണ്ട് പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്കം കു​റി​ക്കും.
ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന ഭ​ക്ത​ജ​ന സം​ഗ​മ​ത്തി​ല്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പൊ​ങ്കാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ര‍​വ​ഹി​ക്കും.

റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പൊ​ങ്കാ​ല​യു​ടെ സ​ന്ദേ​ശ​വിവരണവും മാ​ന്നാ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി അ​ശോ​ക​ന്‍ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ട്ര​സ്റ്റി​മാ​രാ​യ ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ങ്കാ​ല സ​മ​ര്‍​പ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും. ഭ​ക്ത​ര്‍ ത​യാ​റാ​ക്കി​യ നി​വേ​ദ്യം വേ​ദ​പ​ണ്ഡി​ത​ന്മാ​രു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ നേ​ദി​ക്കും. തു​ട​ര്‍​ന്ന് പ്ര​സി​ദ്ധ​മാ​യ ഉ​ച്ച ദീ​പാ​രാ​ധ​ന​യും അ​ഭി​ഷേ​ക​വും ന​ട​ക്കും.

District News

സം​സ്ഥാ​നപാ​ത​യി​ലെ കു​ഴി അ​ട​ച്ചു

എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ല്‍ വെ​ള്ള​ക്കി​ണ​ര്‍ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ റോ​ഡി​ലെ കു​ഴി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് അ​ട​ച്ചു.
കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് രൂ​പ​പ്പെ​ട്ട കു​ഴി അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​യി​ട്ടും അ​ട​യ്ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും യാ​ത്രാ​ദു​രി​തം സൃ​ഷ്ടി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.
‌

വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് കു​ഴി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഏ​റെ നാ​ളാ​യി യാ​ത്ര​ക്കാ​ര്‍ നേ​രി​ട്ടി​രു​ന്ന ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​ര​മാ​യി.

ചെ​ക്കി​ടി​ക്കാ​ട് മി​ല്‍​മ ജം​ഗ്ഷ​ന് സ​മീ​പം രൂ​പ​പ്പെ​ട്ട കു​ഴി ടാ​റിം​ഗ് ചെ​യ്ത് അ​ട​ച്ചി​രു​ന്നു. പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​തി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ളും നാ​ട്ടു​കാ​രും ആ​ശ്വാ​സ​ത്തി​ലാ​ണ്.

District News

തിരുനാളിന് കൊടിയേറി

മ​ങ്കൊ​മ്പ്: കൈ​ന​ക​രി അ​റു​നൂ​റ്റം​പാ​ടം സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി​യി​ൽ തി​രു​ഹൃ​ദ​യ​ത്തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കാ​യി​ത്ത​റ കൊ​ടി​യേ​റ്റി. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​തി​രു​ഹൃ​ദ​യ ജ​പ​മാ​ല, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന‌-​ഫാ. സി​ജോ കു​ന്നു​ത​റ തു​ട​ർ​ന്ന് സെമി​ത്തേ​രി സ​ന്ദ​ർ​ശ​നം, നേ​ർ​ച്ച​ഭ​ക്ഷ​ണം, ക​ലാ​സ​ന്ധ്യ.

21ന് ​വൈ​കു​ന്നേ​രം 4.30ന് ​തി​രു​ഹൃ​ദ​യ ജ​പ​മാ​ല, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​ബി​ജോ മ​റ്റ​പ്പ​റ​മ്പി​ൽ, പ്ര​ദ​ക്ഷി​ണം ഫാ. ​മി​ജോ കൈ​ത​പ്പ​റ​മ്പി​ൽ. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 22ന് ​രാ​വി​ലെ 9.15ന് ​തി​രു​ഹൃ​ദ​യ ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന, ഫാ. ​ജി​ബി​ൻ കേ​ഴ​പ്ലാ​ക്ക​ൽ, പ്ര​ദ​ക്ഷി​ണം ഫാ. ​ഏ​ലി​യാ​സ് ക​രി​ക്ക​ണ്ട​ത്തി​ൽ, കൊ​ടി​യി​റ​ക്ക്.

District News

മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ച്ച് സെ​ന്‍റ് മേ​രീ​സ് എ​ൽപി ​സ്കൂ​ൾ

എ​ട​ത്വ: സെ​ന്‍റ് മേ​രീ​സ് എ​ൽപി ​സ്കൂ​ളി​ൽ സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന പ​ള്ളി മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും സ്കൂ​ളി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ആ​ദ്യ വി​ള​വെ​ടു​പ്പ് ന​ട​ന്നു. ഫെ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​യ​ർ, വെ​ള്ള​രി, ത​ണ്ണി​മ​ത്ത​ൻ, പ​ച്ച​മു​ള​ക്, ത​ക്കാ​ളി, വാ​ഴ തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. കൃ​ഷി​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ ബാ​ബു ഒ​റ്റാ​റ​യ്ക്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സി​ബി​ച്ച​ൻ കോ​നാ​ട്ട്, സാ​ബു ആ​ശം​പ​റ​മ്പി​ൽ, മ​നോ​ജ് മാ​ത്യു പു​ത്ത​ൻ​വീ​ട്ടി​ൽ, ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു സ​ക്ക​റി​യ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: മ​യ​ക്കു​മ​രു​ന്നു​മാ​യി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

ചാ​രും​മൂ​ട്: വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 5.510 ഗ്രാം ​എം​ഡി​എം​എ മ​യ​ക്കു​മ​രു​ന്നു​മാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ വ​ള്ളി​കു​ന്നം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ളി​കു​ന്നം ക​ന്നി​മേ​ൽ മു​റി​യി​ൽ വി​തു​ര വീ​ട്ടി​ൽ ശ്യാം ​കൃ​ഷ്ണ​ൻ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യ്ക്കെ​തി​രേ വ​ള്ളി​കു​ന്നം, നൂ​റ​നാ​ട് പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ വ​ള്ളി​കു​ന്നം കാ​മ്പി​ശേ​രി ബ​ദാം മു​ക്കി​നു സ​മീ​പം പൊ​ലി​സ് ന​ട​ത്തി​യ പെ​ട്രോ​ളിം​ഗി​നി​ടെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട യു​വാ​വി​നെ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ​ന​യ്ക്കാ​യി കൈ​വ​ശം സൂ​ക്ഷി​ച്ചി​രു​ന്ന 5.510 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി. പാ​വു​മ്പ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന കൊ​ല​പാ​ത​ക​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ ശ്യാം ​കൃ​ഷ്ണ​നെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു . വ​ള്ളി​കു​ന്നം പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ വ​ധ​ശ്ര​മ​ക്കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. കൂ​ടാ​തെ വ​ള്ളി​കു​ന്നം, ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

വ​ള്ളി​കു​ന്നം പ്ര​ദേ​ശ​ത്ത് ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെത്തുട​ർ​ന്ന് ഇ​യാ​ൾ പൊ​ലി​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം നൂ​റ​നാ​ട് സി​ഐ പി. ​ശ്രീ​ജി​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​ള്ളി​കു​ന്നം എ​സ്എ​ച്ച്ഒ കെ. ​ദി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കാ​യം​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

District News

പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധം: പ്ര​ഭ​വകേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത്, ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്തു​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ഭ​വകേ​ന്ദ്ര​ങ്ങ​ളു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.

പി​പി​ഇ കി​റ്റ് ധ​രി​ച്ച നാ​ല് ദ്രു​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ക്ഷി​ക​ളെ കൊ​ന്നു, ക​ത്തി​ച്ച ഇ​ട​ങ്ങ​ളി​ൽ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ത്.

ഫ്ലെ​യിം ഗ്യാ​സ് ഉ​പ​യോ​ഗി​ച്ചും സോ​ഡി​യം ഹൈ​പ്പോ​ക്ലോ​റേ​റ്റ് സ്‌​പ്രെ ചെ​യ്തും കു​മ്മാ​യം വി​ത​റി​യു​മാ​യാ​ണ് പ്ര​ദേ​ശം അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. പ്ര​ഭ​വ കേ​ന്ദ്ര​ങ്ങ​ളു​ടെ 10 കി​ലോ​മീ​റ്റ​ർ നി​രീ​ക്ഷ​ണ മേ​ഖ​ല​യി​ൽനി​ന്നും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.

ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി ആ​നി​മ​ൽ ഡി​സീ​സ​സി​ൽ അ​യ​ച്ചു ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ങ്ങ​നെ മൂ​ന്നുമാ​സം അ​യ​ച്ച് സാ​മ്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ലാ​ണ് പ്ര​ദേ​ശം പ​ക്ഷി​പ്പ​നി മു​ക്ത​മാ​യ​താ​യി അ​റി​യിക്കുക.

District News

കെ.​എ​സ്.​ ഷാ​ൻ വ​ധ​ക്കേ​സ്: സാ​ക്ഷിവി​സ്താ​രം ആ​രം​ഭി​ച്ചു

ആ​ല​പ്പു​ഴ: എ​സ്ഡിപിഐ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്.​ ഷാ​ൻ വ​ധ​ക്കേ​സി​ന്‍റെ സാ​ക്ഷിവി​സ്താ​രം ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ആ​രം​ഭി​ച്ചു. ആ​കെ 143 സാ​ക്ഷി​ക​ളു​ള്ള കേ​സി​ൽ ആ​ദ്യ മൂ​ന്ന് സാ​ക്ഷി​ക​ളു​ടെ വി​സ്താ​ര​മാ​ണ് ഇ​ന്ന​ലെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ഒ​ന്നാം സാ​ക്ഷി​യും ര​ൺ​ജി​ത്ത് ശ്രീ​നി​വാ​സ​ൻ കൊ​ല​പാ​ത​ക കേ​സി​ൽ പ​തി​നാ​ലാം പ്ര​തി​യാ​യി വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട​യാ​ളു​മാ​യ ഷാ​ജി എ​ന്ന പൂ​വ​ത്തി​ൽ ഷാ​ജി​യു​ടെ വി​സ്താ​രം പൂ​ർ​ത്തി​യാ​ക്കി. ഇ​ദ്ദേ​ഹ​ത്തെ മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ൽനി​ന്നാ​ണ് കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കാ​യി ഹാ​ജ​രാ​ക്കി​യ​ത്.

കൊ​ല​പാ​ത​കം നേ​രി​ൽ കാ​ണു​ക​യും പ​രി​ക്കു പ​റ്റി​ക്കി​ട​ന്ന ഷാ​നി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്ത ര​ണ്ടാം സാ​ക്ഷി മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി പി.​എ.​ നാ​സ​ർ വി​സ്താ​ര​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത അ​ഞ്ചു പ്ര​തി​ക​ളെ​യും കൊ​ല​പ​താ​ക​ത്തി​നു​പ​യോ​ഗി​ച്ച വാ​ളു​ക​ളും ഷാ​ൻ ധ​രി​ച്ചി​രു​ന്ന വാ​ച്ചും ഷാ​നി​നെ ആ​ശു​പ​ത്രി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ ചോ​രപു​ര​ണ്ട നാ​സ​റി​ന്‍റെ വ​സ്ത്ര​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞു. ര​ണ്ടാം സാ​ക്ഷി​യു​ടെ​യും മൂ​ന്നാം സാ​ക്ഷി അ​ബ്ദു​ൾ ജ​ബ്ബാ​റി​ന്‍റെയും വി​സ്താ​രം ഇ​ന്ന് തു​ട​രും.

District News

ആ​രോ​ഗ്യസം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി സ​ഹൃ​ദ​യ ആ​ശു​പ​ത്രി​യു​ടെ സൈ​ക്ലിം​ഗ് പ്രോ​ഗ്രാം

ആ​ല​പ്പു​ഴ: ലോ​ക പു​രു​ഷ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹൃ​ദ​യ ആ​ശു​പ​ത്രി ആ​ല​പ്പു​ഴ, ബി​ഡ​ബ്ളി​യു​സി (ബിഡള്യുസി) സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച് സൈ​ക്ലിം​ഗ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. സ​ഹൃ​ദ​യ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മാ​ളി​യ​ക്ക​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

പു​രു​ഷ​ന്മാ​രു​ടെ ആ​രോ​ഗ്യസം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പി​ന്തു​ട​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
പു​രു​ഷ​ന്മാ​ർ സ്വ​ന്തം ആ​രോ​ഗ്യ​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും കൃ​ത്യ​മാ​യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ൾ​ക്കും വ്യാ​യാ​മ​ത്തി​നും സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും പ​രി​പാ​ടി​യി​ലൂ​ടെ സ​ന്ദേ​ശം ന​ൽ​കി.

ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ഹൃ​ദ​യ ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ബിഡബ്ല്യു സി സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​ക​ളും സൈ​ക്ലിം​ഗ് പ്രേ​മി​ക​ളും പ​ങ്കെ​ടു​ത്തു.

District News

പ​വ​ർ ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ 80 കാ​ര​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം

ചേ​ർ​ത്ത​ല: യു​വ​ത​ല​മു​റ​യ്ക്കും ആ​വേ​ശ​മാ​യി രാ​ജേ​ന്ദ്ര​ന്‍​പി​ള്ള. 80-ാം വ​യ​സി​ലും രാ​ജേ​ന്ദ്ര​ൻ പി​ള്ള പ​വ​ർ​ഫു​ൾ. കൊ​ച്ചി​യി​ൽ ന​ട​ന്ന സം​സ്ഥാന പ​വ​ർ ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ 270 കി​ലോ ഭാ​രം ഉ​യ​ർ​ത്തി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. 70 വ​യ​സി​നുമേ​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ 66 കി​ലോ ശ​രീ​ര​ഭാ​രം ഉ​ള്ള​വ​ർ​ക്കൊ​പ്പം മ​ത്സ​രി​ച്ചാ​ണ് രാ​ജേ​ന്ദ്ര​ൻ​പി​ള്ള നേ​ട്ടം കൈ​വ​രി​ച്ച​ത്.

ചേ​ർ​ത്ത​ല മ​രു​ത്തോ​ർ​വ​ട്ടം ര​ഞ്ജി​നി നി​വാ​സി​ൽ റി​ട്ട. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജി. ​രാ​ജേ​ന്ദ്ര​ൻ​പി​ള്ള യു​വ ത​ല​മു​റ​യ്ക്കും ആ​വേ​ശ​മാ​കു​ക​യാ​ണ്. 2001ൽ ​സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ച്ച ഇ​ദ്ദേ​ഹം 2008 ലാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു​തു​ട​ങ്ങി​യ​ത്. ചേ​ർ​ത്ത​ല ദാ​സ് ജി​മ്മി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. ദി​വ​സേ​ന ര​ണ്ടു മ​ണി​ക്കൂ​ർ വ​രെ നീ​ളു​ന്ന മു​റ​തെ​റ്റാ​തെ​യു​ള്ള പ​രി​ശീ​ല​ന​മാ​ണ് വി​ജ​യ​ങ്ങ​ളി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യാ​യ​ത്.

ല​ഹ​രി അ​ക​റ്റി​യു​ള്ള ജീ​വി​ത​ക്ര​മ​വും ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ന് സ​ഹാ​യ​മാ​യി. 18 വ​ർ​ഷ​മാ​യി ജി​ല്ലാ, സം​സ്ഥാ​ന, അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 2022 ൽ 70 ​വ​യ​സി​നു മേ​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ദേ​ശീ​യ ചാ​മ്പ്യ​നാ​യി​രു​ന്നു. ഒ​ട്ടേ​റെ മ​ത്സ​ര​ങ്ങ​ളി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. ഭാ​ര്യ ര​മാ​ദേ​വി​യും മ​ക്ക​ളാ​യ ര​ഞ്ജി​നി​യും ര​ഞ് ജി​ത്തും ര​മ്യ​യും പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​യി കൂ​ടെ​യു​ണ്ട്.

District News

ആ​രോ​ഗ്യമ​ന്ത്രി​യോ​ട് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആലപ്പുഴ ന​ഗ​ര​സ​ഭ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യറ്റ​റി​ൽ ഡോ​ക്ട​ർ​മാ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ്.

സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ആ​രോ​ഗ്യമ​ന്ത്രി​യോ​ട് വി​ഷ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

രോ​ഗി​ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കേ​ണ്ട ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ പോ​ലു​ള്ള അ​തീ​വ ഗൗ​ര​വ​മു​ള്ള ഇ​ട​ങ്ങ​ളി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.

രോ​ഗി​ക​ളു​ടെ ജീ​വ​നും ആ​രോ​ഗ്യ​വും പ​ര​മ​പ്ര​ധാ​ന​മാ​യി കാ​ണേ​ണ്ട ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽനി​ന്ന് ഉ​ത്ത​ര​വാ​ദി​ത്വ​പൂ​ർ​ണ​മാ​യ പെ​രു​മാ​റ്റ​മാ​ണ് പൊ​തു​സ​മൂ​ഹം പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ വ്യ​ക്ത​മാ​ക്കി.

സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ഈ ​സ്ഥാ​പ​ന​ത്തി​ൽ ചി​കി​ത്സാസേ​വ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ​യും സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലും മു​ന്നോ​ട്ടു​പോ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ക​ർ​ശ​ന​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ ച​ട്ട​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് ചെ​യ​ർ​പേ​ഴ്സ​ൺ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

യോ​ഗ​ത്തി​ൽ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​എം. നൗ​ഫ​ൽ, സി. ​ജ്യോ​തി​മോ​ൾ, എ​സ്. ഫൈ​സ​ൽ, ര​ശ്മി സ​ന​ൽ, മാ​യ രാ​ജേ​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ഡ്വ. ആ​ർ.​ആ​ർ. ജോ​ഷി രാ​ജ്, വി.​ജി. വി​ഷ്ണു, ആ​ർ. അം​ജി​ത്ത് കു​മാ​ർ, കെ.​കെ. ജ​യ​മ്മ, കെ. ​നൂ​റു​ദ്ദീ​ൻ കോ​യ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്. സ​ന​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Latest News

Corehub Up