x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വ് തോ​ട്ടി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

വെബ് ഡെസ്ക്
Published: November 21, 2026 01:13 AM IST | Updated: November 21, 2026 01:13 AM IST

ര​തീ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ

കൈ​പ്പു​ഴ: യു​വാ​വ് തോ​ട്ടി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. കൈ​പ്പു​ഴ പ​ള്ളി​ക്കു​ന്ന് വീ​ട്ടി​ൽ ര​തീ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ (44) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ന് ​ആ​ർ​പ്പൂ​ക്ക​ര കു​ട്ടോ​മ്പു​റം പാ​ല​ത്തി​ൽ​നി​ന്ന് ഇ​യാ​ൾ ആ​റ്റി​ൽ ചാ​ടു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. കു​ട്ടോ​മ്പു​റം പാ​ല​ത്തി​ന് സ​മീ​പ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ബാ​ഗും ചെ​രി​പ്പും ക​ണ്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​രം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ലും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പാ​മ്പാ​ടി യൂ​ണി​റ്റി​ലെ അ​ഗ്‌​നി​ര​ക്ഷാ സേ​നാ ഓ​ഫി​സ​റും ജി​ല്ലാ സ്കൂ​ബാ ടീം ​അം​ഗ​വു​മാ​യ ടി.​കെ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ്റി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. അ​വി​വാ​ഹി​ത​നാ​ണ്. സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Tags : Young man ends his life NattuVishesham DistricteNews

Recent News

Corehub Up