x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ർ ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ 80 കാ​ര​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം

വെബ് ഡെസ്ക്
Published: November 20, 2026 11:07 PM IST | Updated: November 20, 2026 11:07 PM IST

സം​സ്ഥാ​ന പ​വ​ര്‍​ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന രാ​ജേ​ന്ദ്ര​ന്‍​പി​ള്ള.

ചേ​ർ​ത്ത​ല: യു​വ​ത​ല​മു​റ​യ്ക്കും ആ​വേ​ശ​മാ​യി രാ​ജേ​ന്ദ്ര​ന്‍​പി​ള്ള. 80-ാം വ​യ​സി​ലും രാ​ജേ​ന്ദ്ര​ൻ പി​ള്ള പ​വ​ർ​ഫു​ൾ. കൊ​ച്ചി​യി​ൽ ന​ട​ന്ന സം​സ്ഥാന പ​വ​ർ ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ 270 കി​ലോ ഭാ​രം ഉ​യ​ർ​ത്തി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. 70 വ​യ​സി​നുമേ​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ 66 കി​ലോ ശ​രീ​ര​ഭാ​രം ഉ​ള്ള​വ​ർ​ക്കൊ​പ്പം മ​ത്സ​രി​ച്ചാ​ണ് രാ​ജേ​ന്ദ്ര​ൻ​പി​ള്ള നേ​ട്ടം കൈ​വ​രി​ച്ച​ത്.

ചേ​ർ​ത്ത​ല മ​രു​ത്തോ​ർ​വ​ട്ടം ര​ഞ്ജി​നി നി​വാ​സി​ൽ റി​ട്ട. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജി. ​രാ​ജേ​ന്ദ്ര​ൻ​പി​ള്ള യു​വ ത​ല​മു​റ​യ്ക്കും ആ​വേ​ശ​മാ​കു​ക​യാ​ണ്. 2001ൽ ​സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ച്ച ഇ​ദ്ദേ​ഹം 2008 ലാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു​തു​ട​ങ്ങി​യ​ത്. ചേ​ർ​ത്ത​ല ദാ​സ് ജി​മ്മി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. ദി​വ​സേ​ന ര​ണ്ടു മ​ണി​ക്കൂ​ർ വ​രെ നീ​ളു​ന്ന മു​റ​തെ​റ്റാ​തെ​യു​ള്ള പ​രി​ശീ​ല​ന​മാ​ണ് വി​ജ​യ​ങ്ങ​ളി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യാ​യ​ത്.

ല​ഹ​രി അ​ക​റ്റി​യു​ള്ള ജീ​വി​ത​ക്ര​മ​വും ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ന് സ​ഹാ​യ​മാ​യി. 18 വ​ർ​ഷ​മാ​യി ജി​ല്ലാ, സം​സ്ഥാ​ന, അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 2022 ൽ 70 ​വ​യ​സി​നു മേ​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ദേ​ശീ​യ ചാ​മ്പ്യ​നാ​യി​രു​ന്നു. ഒ​ട്ടേ​റെ മ​ത്സ​ര​ങ്ങ​ളി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. ഭാ​ര്യ ര​മാ​ദേ​വി​യും മ​ക്ക​ളാ​യ ര​ഞ്ജി​നി​യും ര​ഞ് ജി​ത്തും ര​മ്യ​യും പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​യി കൂ​ടെ​യു​ണ്ട്.

Tags : Rajendran Pillai NattuVishesham DistricteNews

Recent News

Corehub Up