x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളെ കാ​വ​ൽപ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തണം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

വെബ് ഡെസ്ക്
Published: November 21, 2026 02:24 AM IST | Updated: November 21, 2026 02:24 AM IST

മ​ല​പ്പു​റം: നി​യ​മ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ത്ത കു​ട്ടി​ക​ളെ കാ​വ​ൽ പോ​ലു​ള്ള പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി തി​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സാ​മൂ​ഹി​ക അ​വ​ബോ​ധം ന​ൽ​ക​ണ​മ

മ​ല​പ്പു​റം: നി​യ​മ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ത്ത കു​ട്ടി​ക​ളെ കാ​വ​ൽ പോ​ലു​ള്ള പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി തി​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സാ​മൂ​ഹി​ക അ​വ​ബോ​ധം ന​ൽ​ക​ണ​മെ​ന്നും സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. മ​ല​പ്പു​റം ക​ള​ക്‌​ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ജി​ല്ലാ ക​ർ​ത്ത​വ്യ വാ​ഹ​ക​രു​ടെ യോ​ഗ​ത്തി​ലാ​ണ് പൊ​ലി​സി​നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നു​മാ​യി ഈ ​നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ലം​ഘ​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും, നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കെ​തി​രെ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല റി​പ്പോ​ർ​ട്ട് (എ​സ്ബി​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്ത് കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ര്‍​ദ്ദേ​ശി​ച്ചു.

ജി​ല്ല​യി​ലെ ട്രൈ​ബ​ൽ മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ൽ ന​ട​ക്കു​ന്ന പ്ര​സ​വം, വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​തെ കു​ട്ടി​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ സം​ഭ​വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നും കൂ​ട്ടാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ൺ സി​സി​ലി ജോ​സ​ഫ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ക​മ്മി​ഷ​ൻ അം​ഗം അ​ഡ്വ. പി. ​ഷാ​ജേ​ഷ് ഭാ​സ്ക​ർ അ​വ​ലോ​ക​ന​യോ​ഗം നി​യ​ന്ത്രി​ച്ചു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​മ്മു മാ​സ്റ്റ​ർ, ജെ.​ജെ.​ബി അം​ഗം ശ്രീ​ജ പു​ളി​ക്ക​ൽ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പ്രീ​ത പ്ര​താ​പ​ൻ, ജി​ല്ലാ വ​നി​താ-​ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ എ​സ്.​എ​ൽ ശ്യാം ​ശ​ങ്ക​ർ, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ടി.​എ​ൻ ധ​ന്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Include children in the 'Kaval' Nattuvishesham DistrictNews

Recent News

Corehub Up