x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​​ലി​​ത്തീ​​റ്റ വി​​ല​​വ​​ര്‍​ധ​​ന: മു​​ക്കു​​ക​​യ​​റി​​ടാ​​ന്‍ ആ​​രു​​ണ്ട് ?

വെബ് ഡെസ്ക്
Published: November 21, 2026 01:57 AM IST | Updated: November 21, 2026 01:57 AM IST

കോ​​ട്ട​​യം: ദു​​രി​​ത​​ക്ക​​യ​​ത്തി​​ല്‍ മു​​ങ്ങി​​ത്താ​​ഴു​​ന്ന ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ന്‍റെ വ​​യ​​റ്റ​​ത്ത​​ടി​​ച്ചു വീ​​ണ്ടും കാ​​ലി​​ത്തീ​​റ്റ ക​​മ്പ​​നി​​ക​​ള്‍. കെ​​എ​​സ് കാ​​ലി​​ത്തീ​​റ്റ ഇ​​ന്നു​​മു​​ത​​ല്‍ 50 കി​​ലോ​​ഗ്രാം ചാ​​ക്കി​​ന് 50 രൂ​​പ​​യും ഗോ​​ദ്റെജ് കാ​​ലി​​ത്തീ​​റ്റ ഇ​​ന്ന​​ലെ മു​​ത​​ല്‍ 50 രൂ​​പ​​യും വ​​ര്‍​ധി​​പ്പി​​ച്ചു. ക​​ഴി​​ഞ്ഞ 16നു ​​കേ​​ര​​ള ഫീ​​ഡ്‌​​സ് എ​​ലൈ​​റ്റ് കാ​​ലി​​ത്തീ​​റ്റ 50 കി​​ലോ​​ഗ്രാം ചാ​​ക്കി​​നു 100 രൂ​​പ വ​​ര്‍​ധി​​പ്പി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ 50 കി​​ലോ​​ഗ്രാം കാ​​ലി​​ത്തീ​​റ്റ വാ​​ങ്ങു​​ന്ന​​തി​​നു 2000 രൂ​​പ​​യോ​​ളം ചെ​​ല​​വ് വ​​രും.
കെ​​എ​​സ് കാ​​ലി​​ത്തീ​​റ്റ ക​​ഴി​​ഞ്ഞ ഒ​​ക്ടോ​​ബ​​ര്‍ 27നു 50 ​​രൂ​​പ കി​​ലോ​​ഗ്രാ​​മി​​നു വ​​ര്‍​ധി​​പ്പി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് അ​​ടു​​ത്ത വി​​ല​​വ​​ര്‍​ധ​​ന​​കൂ​​ടി പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ക​​ര്‍​ഷ​​ക​​ര്‍ പ​​ശു​​ക്ക​​ള്‍​ക്കു ന​​ല്കു​​ന്ന​​തു ഡീ​​ല​​ക്സ് പ്ല​​സ് പെ​​ല്ല​​റ്റ്സും സു​​പ്രീം പെ​​ല്ല​​റ്റ്സു​​മാ​​ണ്. ര​​ണ്ടു ക​​മ്പ​​നി​​ക​​ളും അ​​ടു​​പ്പി​​ച്ചു വി​​ല വ​​ര്‍​ധി​​പ്പി​​ച്ച​​തു ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍​ക്കു വ​​ലി​​യ തി​​രി​​ച്ച​​ടി​​യാ​​യി.

വി​​ല വ​​ര്‍​ധ​​ന​​യോ​​ടെ ചെ​​റു​​കി​​ട ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍​ക്കു പ​​ശു​​ക്ക​​ളെ വ​​ള​​ര്‍​ത്തി ഉ​​പ​​ജീ​​വ​​നം ന​​ട​​ത്തു​​ക അ​​സാ​​ധ്യ​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്. കാ​​ലി​​ത്തീ​​റ്റ​​യ്ക്കു പു​​റ​​മെ ത​​വി​​ട്, തേ​​ങ്ങാ​​പ്പി​​ണ്ണാ​​ക്ക്, പ​​രു​​ത്തി​​ക്കു​​രു എ​​ന്നി​​വ​​യു​​ടെ വി​​ല​​യും ഉ​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്. പ​​ച്ച​​പ്പു​​ല്ലും വൈ​​ക്കോ​​ലും കൈ​​ത​​പ്പോ​​ള​​യും ന​​ല്കു​​ന്ന ക​​ര്‍​ഷ​​ക​​രും പാ​​ല്‍ കൂ​​ടു​​ത​​ലാ​​യി ല​​ഭി​​ക്കു​​ന്ന​​തി​​നു കാ​​ലി​​ത്തീ​​റ്റ ന​​ല്കാ​​റു​​ണ്ട്.

പാ​​ലി​​ന് ഒ​​രു രൂ​​പ കൂ​​ട്ടാ​​ന്‍ മാ​​സ​​ങ്ങ​​ളെ​​ടു​​ക്കു​​ന്പോ​​ൾ കാ​​ലി​​ത്തീ​​റ്റ​​യ്ക്ക് ഒ​​റ്റ​​യ​​ടി​​ക്ക് വി​​ല കൂ​​ട്ടു​​ന്ന സ്ഥി​​തി​​യാ​​ണെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു.​​പ​​ശു വ​​ള​​ര്‍​ത്ത​​ലി​​ല്‍ ചെ​​ല​​വി​​ന്‍റെ 60 മു​​ത​​ല്‍ 70 ശ​​ത​​മാ​​ന​​വും കാ​​ലി​​ത്തീ​​റ്റ​​യ്ക്ക് ന​​ല്‍​കേ​​ണ്ട ഗ​​തി​​കേ​​ടി​​ലാ​​ണ് ക​​ര്‍​ഷ​​ക​​ര്‍. ക​​ന്നു​​കാ​​ലി​​ക​​ളു​​ടെ തീ​​റ്റ, മ​​രു​​ന്ന്, വൈ​​ദ്യു​​തി തു​​ട​​ങ്ങി​​യ ചെ​​ല​​വു​​ക​​ള്‍ ഉ​​യ​​ര്‍​ന്ന​​ത് ക​​ര്‍​ഷ​​ക​​രു​​ടെ ന​​ട്ടെ​​ല്ലൊ​​ടി​​ക്കു​​ക​​യാ​​ണ്.

ഉ​​ത്പാ​​ദ​​ന​​ചെ​​ല​​വ് താ​​ങ്ങാ​​നാ​​കാ​​തെ പ​​ശു​​ക്ക​​ളെ വി​​റ്റൊ​​ഴി​​വാ​​ക്കു​​ന്ന അ​​വ​​സ്ഥ​​യി​​ലേ​​ക്ക് ചെ​​റു​​കി​​ട ക​​ര്‍​ഷ​​ക​​ര്‍ എ​​ത്തി​​യി​​രി​​ക്കു​​ന്നു. ഒ​​രു ലി​​റ്റ​​ര്‍ പാ​​ല്‍ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​തി​​ന് 60 രൂ​​പ ചെ​​ല​​വ് വ​​രു​​മ്പോ​​ള്‍ ക്ഷീ​​ര​​സം​​ഘ​​ങ്ങ​​ളി​​ല്‍ നി​​ന്ന് ക​​ര്‍​ഷ​​ക​​ര്‍​ക്ക് ല​​ഭി​​ക്കു​​ന്ന​​ത്. 42 -45 രൂ​​പ വ​​രെ​​യാ​​ണ്. അ​​ത്യു​​ത്പാ​​ദ​​ന ശേ​​ഷി​​യു​​ള്ള പ​​ശു​​ക്ക​​ളു​​ണ്ടെ​​ങ്കി​​ലേ പി​​ടി​​ച്ചു നി​​ല്‍​ക്കാ​​നാ​​കൂ.


ഇ​​ത്ത​​രം പ​​ശു​​ക്ക​​ളെ വാ​​ങ്ങാ​​ന്‍ ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു രൂ​​പ ചെ​​ല​​വ് വ​​രും. ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ലി​​റ്റ​​റി​​ന് 20 രൂ​​പ​​യെ​​ങ്കി​​ലും കൂ​​ടു​​ത​​ല്‍ ല​​ഭി​​ച്ചാ​​ലേ പി​​ടി​​ച്ചു​​നി​​ല്‍​ക്കാ​​ന്‍ ക​​ഴി​​യൂ​​യെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു.

K-Rail Survey

Tags : Cattle Feed Prices NattuVishesham DistricteNews

Recent News

Corehub Up