x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​നി വ്ര​ത​ശു​ദ്ധി​യു​ടെ നാ​ളു​ക​ള്‍; പൊ​ങ്കാ​ല 24ന്

വെബ് ഡെസ്ക്
Published: November 21, 2026 12:45 AM IST | Updated: November 21, 2026 12:45 AM IST

നി​ല​വ​റ​ദീ​പം തെ​ളി​ക്ക​ല്‍ ച​ട​ങ്ങ് മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ക്കു​ള​ത്തു​കാ​വ്: പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ച​ക്കു​ള​ത്തു​കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കാ​ര്‍​ത്തി​ക പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി നി​ല​വ​റ​ദീ​പം തെ​ളി​ഞ്ഞു. തു​ട​ര്‍​ന്ന് പൊ​ങ്കാ​ല​യു​ടെ വ​ര​വ​റി​യി​ച്ച് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും ന​ട​ന്നു. ഇ​നി വ്ര​ത​ശു​ദ്ധി​യു​ടെ​യും പ്രാ​ര്‍​ഥ​ന​യു​ടെ​യും പു​ണ്യ​നാ​ളു​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ള്‍.
രാ​വി​ലെ 4.30ന് ​വി​ശേ​ഷാ​ല്‍ പൂ​ജ​ക​ളോ​ടെ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ചു. തു​ട​ര്‍​ന്ന് 9.30ന് ​ക്ഷേ​ത്രം കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി നി​ല​വ​റ​ദീ​പം തെ​ളി​ച്ചു. തു​ട​ര്‍​ന്ന് ക്ഷേ​ത്ര​ന​ട​യി​ല്‍ ന​ട​ന്ന ദീ​പ​പ്ര​കാ​ശ​ന​വും ഭ​ക്ത​ജ​ന​സം​ഗ​മ​വും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന്‍റെ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ലി​യ​വീ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഗോ​കു​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ബി. ​ര​മേ​ശ് കു​മാ​ര്‍, മ​ണി​ദാ​സ് വാ​സു, സു​രേ​ഷ് കാ​വും​ഭാ​ഗം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ന്ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യ്ക്ക് ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ന്‍ ന​മ്പൂ​തി​രി, ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി, ഹ​രി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി, ര​മേ​ശ് ഇ​ള​മ​ണ്‍ ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ജി​ത്ത് പി​ഷാ​ര​ത്ത്, ഉ​ത്സ​വ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഗോ​കു​ലം, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സ്വാ​മി​നാ​ഥ​ന്‍, സെ​ക്ര​ട്ട​റി എം.​വി. രാ​ജീ​വ്, വോ​ള​ന്‍റ​റി​യ​ര്‍ ക്യാ​പ്റ്റ​ന്‍ കെ.​എ​സ്. ബി​നു എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

പ്ര​സി​ദ്ധ​മാ​യ ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല 24ന് ​ന​ട​ക്കും. പു​ല​ര്‍​ച്ചെ നാ​ലി​ന് നി​ര്‍​മാ​ല്യ​ദ​ര്‍​ശ​ന​വും അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ഒ​ന്‍​പ​തി​ന് വി​ളി​ച്ചു ചൊ​ല്ലി പ്രാ​ര്‍​ഥ​ന​യും തു​ട​ര്‍​ന്ന് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ലെ കെ​ടാ​വി​ള​ക്കി​ല്‍ നി​ന്നും ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി കൊ​ടി​വി​ള​ക്കി​ലേ​ക്ക് ദീ​പം പ​ക​രും, തു​ട​ര്‍​ന്ന് ന​ട​പ്പ​ന്ത​ലി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി അ​ഗ്‌​നി പ്രോ​ജ്വ​ലി​പ്പി​ച്ചു​കൊ​ണ്ട് പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്കം കു​റി​ക്കും.
ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന ഭ​ക്ത​ജ​ന സം​ഗ​മ​ത്തി​ല്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പൊ​ങ്കാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ര‍​വ​ഹി​ക്കും.

റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പൊ​ങ്കാ​ല​യു​ടെ സ​ന്ദേ​ശ​വിവരണവും മാ​ന്നാ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി അ​ശോ​ക​ന്‍ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ട്ര​സ്റ്റി​മാ​രാ​യ ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ങ്കാ​ല സ​മ​ര്‍​പ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും. ഭ​ക്ത​ര്‍ ത​യാ​റാ​ക്കി​യ നി​വേ​ദ്യം വേ​ദ​പ​ണ്ഡി​ത​ന്മാ​രു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ നേ​ദി​ക്കും. തു​ട​ര്‍​ന്ന് പ്ര​സി​ദ്ധ​മാ​യ ഉ​ച്ച ദീ​പാ​രാ​ധ​ന​യും അ​ഭി​ഷേ​ക​വും ന​ട​ക്കും.

ച​ക്കു​ള​ത്തു​കാ​വി​ൽ മെ​ഡി​ക്ക​ൽ സേ​വ​നം സ​ജ്ജ​മാ​ക്കും

ച​ക്കു​ള​ത്തു​കാ​വ്: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മെ​ഡി​ക്ക​ൽ സേ​വ​നം ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ സ​ജ്ജ​മാ​ക്കും.

അ​ടി​യ​ന്ത​ര ചി​കി​ത്സാ വി​ഭാ​ഗം, ആം​ബു​ല​ൻ​സ്, ആ​രോ​ഗ്യ സ്ക്വാ​ഡ് എ​ന്നി​വ​യാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്. 23, 24 തിയ​തി​ക​ളി​ൽ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഉ​ത്ത​ര​വി​ട്ടു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​ല​വ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം (എ​ഫ്എ​ച്ച്സി) ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ പ്ര​വ​ർ​ത്തി​ക്കും. ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ചെ​മ്പും​പു​റം ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യോ​ഗി​ക്കും.


പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ എം. അ​ന​ന്ത് ജി​ല്ലാ നോ​ഡ​ൽ ഓ​ഫി​സ​റാ​യും ത​ല​വ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ പ്രാ​ദേ​ശി​ക നോ​ഡ​ൽ ഓ​ഫി​സ​റാ​യും പ്ര​വ​ർ​ത്തി​ക്കും.


ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഡ്രൈ​വ​ർ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ന്ന​തി​നും നി​ർ​ദേ​ശ​മു​ണ്ട്. ആം​ബു​ല​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ല​വ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും.


അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​യി ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​വും സ​ജ്ജ​മാ​ക്കും. ക്ഷേ​ത്ര​പ​രി​സ​ര​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കൊ​തു​കു​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​റ​വി​ട ന​ശീ​ക​ര​ണ​വും ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ ക​ൺ​ട്രോ​ൾ യൂ​ണി​റ്റി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ടി​വെ​ള്ള​ത്തി​ന്‍റെ​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക ആ​രോ​ഗ്യ സ്ക്വാ​ഡി​നെ​യും നി​യോ​ഗി​ച്ചു.


22ന് ​സ്ക്വാ​ഡ് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തും. പൊ​ങ്കാ​ല ദി​വ​സ​ങ്ങ​ളി​ൽ ത​ല​വ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​സ​രം വാ​ഹ​ന പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കാ​ത്ത വി​ധം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

 

 

കു​ട്ട​നാ​ട് റേ​ഞ്ചി​ലെ 17 മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ടാ​ൻ ഉ​ത്ത​ര​വാ​യി

ച​ക്കു​ള​ത്തു​കാ​വ്: ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ഷേ​ത്ര​ത്തി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള കു​ട്ട​നാ​ട് റേ​ഞ്ചി​ലെ ന​ടു​വി​ലെ മു​റി, കൊ​ച്ച​മ്മ​നം, എ​ട​ത്വ, കു​ള​ങ്ങ​ര, പ​ച്ചേ​മു​റി, കോ​ഴി​മു​ക്ക്, മു​ട്ടാ​ർ, ആ​ന​പ്ര​മ്പാ​ൽ തെ​ക്ക്, പാ​ണ്ട​ങ്ക​രി, മാ​വേ​ലി​ത്തു​രു​ത്ത്, മി​ത്ര​ക്ക​രി തെ​ക്ക്, കൈ​ത​ത്തോ​ട്, ഇ​ന്ദ്ര​ങ്ക​രി, കേ​ള​മം​ഗ​ലം, ത​ക​ഴി വി​ദേ​ശ മ​ദ്യ വി​ല്പ​ന​ശാ​ല, പാ​ഷ​ൻ ഹോ​സ്പി​റ്റാ​ലി​റ്റി ബാ​ർ, കൃ​ഷ്ണ റെ​സി​ഡ​ൻ​സി - ബാ​ർ എ​ന്നീ 17 മ​ദ്യ​ശാ​ല​ക​ളും ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ത​ക​ഴി ഔ​ട്ട് ലെ​റ്റും 23, 24 തീ​യ​തി​ക​ളി​ൽ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.

ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി, ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ എ​ക്സൈ​സ്, ത​ഹ​സി​ൽ​ദാ​ർ കു​ട്ട​നാ​ട് എ​ന്നി​വ​ർ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ അ​റി​യി​ച്ചു.

 

 

Tags : Pongala on the 24th NattuVishesham DistricteNews

Recent News

Corehub Up