Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SMA

എ​സ്എം​എ രോ​ഗി​ക​ൾ‌​ക്ക് ന​ൽ​കി​വ​രു​ന്ന മ​രു​ന്ന് മാ​റ്റി​ല്ല; മ​രു​ന്നി​നെ​ക്കു​റി​ച്ച് ആ​ക്ഷേ​പ​ങ്ങ​ളില്ലെന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ്പൈ​ന​ൽ മ​സ്‌​കു​ല​ർ അ​ട്രോ​ഫി രോ​ഗി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന മ​രു​ന്നി​ൽ ര​ക്ഷി​താ​ക്ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. നി​ല​വി​ൽ ന​ൽ​കി വ​രു​ന്ന മ​രു​ന്ന് മാ​റ്റാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

ര​ക്ഷി​താ​ക്ക​ൾ ത​ന്നോ​ട് മ​രു​ന്ന് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും സാ​ങ്കേ​തി​ക വി​ദ​ഗ്‌​ധ സ​മി​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ ഇ​ന്ത്യ​ൻ നി​ർ​മി​ത മ​രു​ന്ന് ന​ൽ​കു​ന്ന​തെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. പു​തി​യ മ​രു​ന്നി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ​യും ആ​ക്ഷേ​പ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പു​തി​യ മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​തും സാ​ങ്കേ​തി​ക സ​മി​തി കൂ​ടി​യ​തും ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​തി​ന്‍റെ ഉ​ത്ത​ര​വി​റ​ങ്ങു​ക മാ​ത്ര​മാ​ണ് ചെ​യ്‌​ത​തെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up