തോട്ടുമുക്കം ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ച്.
കോഴിക്കോട്: എസ്എംഎ ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി നടത്തുന്ന ധനസമാഹരണം നിര്‍ണായക ഘട്ടത്തിലേക്ക്. ഇനി 12 ദിവസം മാത്രമാണ് ശേഷിക്കുന്നതെന്നും ഏകദേശം 20 കോടി രൂപ കൂടി സമാഹരിക്കേണ്ടതുണ്ടെന്നും ചികിത്സാ സഹായ കമ്മിറ്റി വ്യക്തമാക്കി.
സമയപരിധി അടുത്തെത്തിയതോടെ സഹായത്തിനായി നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൂട്ടായ്മകളും വ്യക്തികളും വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. കല്ലുരുട്ടിയില് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചികിത്സാ സഹായ കമ്മിറ്റി ഓഫീസിലെത്തിയും നിരവധി പേര് തങ്ങളാലാകുന്ന സഹായം കൈമാറുന്നുണ്ട്. അതേസമയം ചികിത്സയ്ക്കാവശ്യമായ മുഴുവന്‍ തുകയും സമാഹരിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ചികിത്സാ സഹായ കമ്മിറ്റി വ്യക്തമാക്കി.
ഇനി ശേഷിക്കുന്ന ദിവസങ്ങളില്‍ കൂടി നാടിന്റെ മുഴുവന്‍ പിന്തുണയും ഉറപ്പാക്കാനായാല്‍ മാത്രമേ ഈ വലിയ ദൗത്യം ലക്ഷ്യത്തിലെത്തിക്കാനാകൂ. വ്യാജപ്രചാരണങ്ങളില്‍ വിശ്വസിക്കാതെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് അവസാന ഘട്ടത്തിലും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ചികിത്സാ സഹായ കമ്മിറ്റി അഭ്യര്‍ഥിച്ചു.
അക്കൗണ്ട് നമ്പര്‍: 21360100162505
ബാങ്ക്: ഫെഡറല്‍ ബാങ്ക്
ശാഖ: ഓമശേരി.
ഐഎഫ് എസ് സി: FDRL0002136
യുപിഐ: arunpd2@fbl
Tags : FundraisingCampaign Sma Sma Awareness Fundraising MedicalFund ChildrensHealthcare Charity Humanity