Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sma Awareness

ഇ​നി 12 ദി​വ​സം മാ​ത്രം, 20 കോ​ടി രൂ​പ കൂ​ടി വേ​ണം; എ​സ്എം​എ ചി​കി​ത്സാ ഫ​ണ്ട് സ​മാ​ഹ​ര​ണം നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ല്‍

കോ​ഴി​ക്കോ​ട്: എ​സ്എം​എ ബാ​ധി​ച്ച കു​രു​ന്നു​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ന​ട​ത്തു​ന്ന ധ​ന​സ​മാ​ഹ​ര​ണം നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക്. ഇ​നി 12 ദി​വ​സം മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​തെ​ന്നും ഏ​ക​ദേ​ശം 20 കോ​ടി രൂ​പ കൂ​ടി സ​മാ​ഹ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.

സ​മ​യ​പ​രി​ധി അ​ടു​ത്തെ​ത്തി​യ​തോ​ടെ സ​ഹാ​യ​ത്തി​നാ​യി നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കൂ​ട്ടാ​യ്മ​ക​ളും വ്യ​ക്തി​ക​ളും വീ​ണ്ടും രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ല്ലു​രു​ട്ടി​യി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി​യും നി​ര​വ​ധി പേ​ര്‍ ത​ങ്ങ​ളാ​ലാ​കു​ന്ന സ​ഹാ​യം കൈ​മാ​റു​ന്നു​ണ്ട്. അ​തേ​സ​മ​യം ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ തു​ക​യും സ​മാ​ഹ​രി​ച്ചു​വെ​ന്ന ത​ര​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.

ഇ​നി ശേ​ഷി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടി നാ​ടി​ന്‍റെ മു​ഴു​വ​ന്‍ പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കാ​നാ​യാ​ല്‍ മാ​ത്ര​മേ ഈ ​വ​ലി​യ ദൗ​ത്യം ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നാ​കൂ. വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ വി​ശ്വ​സി​ക്കാ​തെ യാ​ഥാ​ര്‍​ഥ്യം തി​രി​ച്ച​റി​ഞ്ഞ് അ​വ​സാ​ന ഘ​ട്ട​ത്തി​ലും ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി അ​ഭ്യ​ര്‍​ഥി​ച്ചു.

അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 21360100162505

ബാ​ങ്ക്: ഫെ​ഡ​റ​ല്‍ ബാ​ങ്ക്
ശാ​ഖ: ഓ​മ​ശേ​രി.
ഐ​എ​ഫ് എ​സ് സി: FDRL0002136
​യു​പി​ഐ: arunpd2@fbl

 

Latest News

Corehub Up