ജി. സുധാകരൻ
കോഴിക്കോട്: യുഡിഎഫ് നേതാക്കളുടെ പരസ്യ പോരിൽ പ്രതികരിച്ച് ജി. സുധാകരൻ എംഎൽഎ. യുഡിഎഫ് പഴയ യുഡിഎഫായി മാറരുതെന്ന് അദ്ദേഹം പറഞ്ഞു. പഴയ യുഡിഎഫ് ആയി മാറാനല്ല ജനങ്ങൾ വോട്ട് ചെയ്തതെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
നന്നായി ഭരിച്ചാൽ വീണ്ടും യുഡിഎഫ് വരും. രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ സംഭാവനയാണ് യുഡിഎഫ് സർക്കാർ. സതീശനും വേണുഗോപാലും കഴിവുള്ളവരാണ്. ജനങ്ങൾ നൽകിയ മാൻഡേറ്റിന് അനുസരിച്ച് ഭരിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിൽ പി. ജയരാജനും ഇ.പി. ജയരാജനും തമ്മിലുള്ള പോരിലും എംഎൽഎ പ്രതികരിച്ചു. സിപിഎമ്മിലെ ആഭ്യന്തര സ്ഥിതി ഇപ്പോൾ എല്ലാവർക്കും മനസിലായെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം കാര്യങ്ങൾ കണ്ടാണ് താൻ ഇറങ്ങി പോന്നതെന്നും അറിയിച്ചു.
രണ്ട് ജയരാജന്മാരും തന്റെ സുഹൃത്തുക്കളാണ്. തെറ്റുതിരുത്തലൊക്കെ എന്നും പറയുന്നതാണ്. കേരള സിപിഎമ്മിൽ തന്നെക്കാൾ സീനിയർ പിണറായി മാത്രമാണ്. എന്നാൽ പിണറായി വിജയൻ തന്നെ ആക്ഷേപിച്ചുവെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.
Tags : UDF GSudhakaran Congress NewsUpdate Headlines