Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GSudhakaran

ജി. സുധാകരൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ

അമ്പലപ്പുഴ: ജി.സുധാകരൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ. തോട്ടപ്പള്ളി ആനന്ദേശ്വരം മലയിൽ തോട് പാടശേഖരത്ത് കൽക്കെട്ട് നിർമാണോദ്ഘാടന വേദിയിലാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വൈ. പ്രദീപിന്‍റെ നേതൃത്വത്തിൽ നാലംഗ സിപിഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്.

തന്‍റെ പ്രസംഗത്തിൽ കഴിഞ്ഞ ദിവസം നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂളിൽ നടന്ന വിഷയം പരാമർശിച്ചു. ഇതാണ് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ലെന്ന് പറഞ്ഞ് സിപിഎം പ്രവർത്തകർ സുധാകരന്‍റെ പ്രസംഗം തടസപ്പെടുത്തുകയായിരുന്നു.

എന്നാൽ നിങ്ങൾ എത്ര ഒച്ചപ്പാടുണ്ടാക്കിയാലും താൻ പറയാനുള്ളത് പറയുമെന്ന് സുധാകരൻ പറഞ്ഞു. പിന്നീടും സുധാകരൻ തന്‍റെ പ്രസംഗം തുടർന്നു. പഞ്ചായത്തംഗം ആർ. രാജി, കൃഷ്ണമ്മ, സോമൻ എന്നിവർ ചേർന്നാണ് പ്രസംഗം തടസപ്പെടുത്തിയത്.

Latest News

Corehub Up