x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌‌പ​ഴ​യ യു​ഡി​എ​ഫ് ആ​യി മാ​റാ​ന​ല്ല ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്ത‌​ത്: ജി. ​സു​ധാ​ക​ര​ൻ

വെബ് ഡെസ്ക്
Published: November 25, 2026 03:27 PM IST | Updated: November 25, 2026 03:27 PM IST

ജി. ​സു​ധാ​ക​ര​ൻ

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ പ​ര​സ്യ പോ​രി​ൽ പ്ര​തി​ക​രി​ച്ച് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ. യു​ഡി​എ​ഫ് പ​ഴ​യ യു​ഡി​എ​ഫാ​യി മാ​റ​രു​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഴ​യ യു​ഡി​എ​ഫ് ആ​യി മാ​റാ​ന​ല്ല ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്ത‌​തെ​ന്നും എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​ന്നാ​യി ഭ​രി​ച്ചാ​ൽ വീ​ണ്ടും യു​ഡി​എ​ഫ് വ​രും. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ലെ മ​ന്ത്രി​മാ​രു​ടെ സം​ഭാ​വ​ന​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ. സ​തീ​ശ​നും വേ​ണു​ഗോ​പാ​ലും ക​ഴി​വു​ള്ള​വ​രാ​ണ്. ജ​ന​ങ്ങ​ൾ ന​ൽ​കി​യ മാ​ൻ​ഡേ​റ്റി​ന് അ​നു​സ​രി​ച്ച് ഭ​രി​ച്ചാ​ൽ മ​തി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സി​പി​എ​മ്മി​ൽ പി. ​ജ​യ​രാ​ജ​നും ഇ.​പി. ജ​യ​രാ​ജ​നും ത​മ്മി​ലു​ള്ള പോ​രി​ലും എം​എ​ൽ​എ പ്ര​തി​ക​രി​ച്ചു. സി​പി​എ​മ്മി​ലെ ആ​ഭ്യ​ന്ത​ര സ്ഥി​തി ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​യെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ക​ണ്ടാ​ണ് താ​ൻ ഇ​റ​ങ്ങി പോ​ന്ന​തെ​ന്നും അ​റി​യി​ച്ചു.

ര​ണ്ട് ജ​യ​രാ​ജ​ന്മാ​രും ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. തെ​റ്റു​തി​രു​ത്ത​ലൊ​ക്കെ എ​ന്നും പ​റ​യു​ന്ന​താ​ണ്. കേ​ര​ള സി​പി​എ​മ്മി​ൽ ത​ന്നെ​ക്കാ​ൾ സീ​നി​യ​ർ പി​ണ​റാ​യി മാ​ത്ര​മാ​ണ്. എ​ന്നാ​ൽ പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ ആ​ക്ഷേ​പി​ച്ചു​വെ​ന്നും ജി. ​സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : UDF GSudhakaran Congress NewsUpdate Headlines

Recent News

Corehub Up