x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധനരാജ് വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം, അഞ്ച് ലക്ഷം പിഴയും അടക്കണം

വെബ് ഡെസ്ക്
Published: November 25, 2026 11:45 AM IST | Updated: November 25, 2026 11:54 AM IST

കൊല്ലപ്പെട്ട ധൻരാജ് (ഇടത്), പ്രതികളാ‍യ ടി.​പി.​ബി​ജു, എം. ​വി​പി​ന്‍, എം.​വൈ​ശാ​ഖ്

തളിപ്പറമ്പ്: കുന്നരു കാരന്താട്ടെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന സി.വി. നരാജിനെ(40) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയും. തളിപ്പറന്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ഇന്നു രാവിലെ ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി രാമന്തളി മൊട്ടക്കുന്നിലെ ടി.പി. ബിജു(34), രണ്ടാം പ്രതി കക്കമ്പാറയിലെ എം. വിപിന്‍ (34), വിപിന്‍റെ സഹോദരനും മൂന്നാം പ്രതിയുമായ എം. വൈശാഖ് (31) എന്നിവരെയാണ് ശിക്ഷിച്ചത്.
447 വകുപ്പ് പ്രകാരം മൂന്ന് മാസം തടവും 341-ാം വകുപ്പു പ്രകാരം ഒരു മാസവും 506-ാം വകുപ്പു പ്രകാരം നാലുവര്‍ഷവും 302-ാം വകുപ്പു പ്രകാരം ജീവപര്യന്തവും അഞ്ച് ലക്ഷം വീതം പിഴയുമാണ് കോടതി വിധിച്ചത്.

മറ്റു ശിക്ഷകളെല്ലാം കൂടി അഞ്ച് വര്‍ഷവും നാലുമാസവും ശിക്ഷ അനുഭവിച്ച ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളു. മൂവരില്‍നിന്നുമീടാക്കുന്ന 15 ലക്ഷം രൂപ പിഴത്തുക ധനരാജിന്‍റെ കുടുംബത്തിന് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം കൂടി തടവ് ശിക്ഷയനുഭവിക്കണം.

ധനരാജ് കൊല്ലപ്പെട്ട് പത്ത് വര്‍ഷത്തിന് ശേഷമാണ് കേസ് പൂർത്തിയായി വിധിയുണ്ടാകുന്നത്. 2016 ജൂലൈ 11ന് രാത്രി 9.45 ഓടെ രണ്ടു മോട്ടോര്‍ സൈക്കിളുകളില്‍ പിന്തുടര്‍ന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍ രാഷ്ട്രീയ വിരോധത്തില്‍ വീടിന് മുന്‍വശം വെച്ച് ധനരാജിന്‍റെ കാലിനും മറ്റും വെട്ടിപരിക്കേല്‍പ്പിച്ചുവെന്നും രക്ഷപ്പെടാനായി ഓടിയപ്പോള്‍ പിന്തുടർന്ന് വീടിന്‍റെ പിന്‍വശത്തെ ഷെഡിന് സമീപത്തുവെച്ച് ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ ബിജു, വിപിന്‍, വൈശാഖ് എന്നിവര്‍ ചേര്‍ന്ന് വാള്‍കൊണ്ടും കത്തികൊണ്ടും നെഞ്ചിനും കൈക്കും കാലിനും വെട്ടിയും കുത്തിയും ഗുരുതരമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയതായാണ് കേസ്.

Tags : DhanarajMurderCase Accused LifeImprisonment CourtVerdict

Recent News

Corehub Up