x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​രീ​ടം നി​ർ​ണ​യി​ച്ച ആ ​ഒ​രൊ​റ്റ ചോ​ദ്യം; ലോ​ക​നേ​താ​ക്ക​ളെ​ക്കു​റി​ച്ച് അ​ഞ്ച് സു​ന്ദ​രി​മാ​ർ​ക്ക് പ​റ​യാ​നു​ള്ള​ത്

വെബ് ഡെസ്ക്
Published: November 25, 2026 11:34 AM IST | Updated: November 25, 2026 11:34 AM IST

മിസ് യൂണിവേഴ്സ് വേദിയിൽനിന്ന്

സാ​ൻ ജു​വാ​ൻ: 116 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സൗ​ന്ദ​ര്യ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച 75-ാമ​ത് മി​സ് യൂ​ണി​വേ​ഴ്സ് വേ​ദി. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കി​രീ​ട​ത്തി​ന് തൊ​ട്ട​രി​കി​ൽ എ​ത്തി​യ​ത് അ​ഞ്ച് പേ​ർ മാ​ത്രം. പ്യൂ​ര്‍​ട്ടോ റി​ക്കോ​യി​ലെ കൊ​ളീ​സി​യോ ഡി ​പ്യൂ​ര്‍​ട്ടോ റി​ക്കോ വേ​ദി​യി​ൽ ലോ​കം മു​ഴു​വ​ൻ ഉ​റ്റു​നോ​ക്കി​യ ആ ​നി​ർ​ണാ​യ​ക നി​മി​ഷ​മെ​ത്തി. അ​വ​സാ​ന റൗ​ണ്ടി​ലെ ചോ​ദ്യോ​ത്ത​ര വേ​ള.

സൗ​ന്ദ​ര്യ​ത്തി​ന​പ്പു​റം ഒ​രു മ​ത്സ​രാ​ർ​ഥി​യു​ടെ ബു​ദ്ധി​കൂ​ർ​മ്മ​ത​യും സാ​മൂ​ഹി​ക വീ​ക്ഷ​ണ​വും അ​ള​ക്കു​ന്ന ഈ ​റൗ​ണ്ടി​ൽ അ​ഞ്ച് പേ​രോ​ടും അ​വ​താ​ര​ക​ൻ ചോ​ദി​ച്ച​ത് ഒ​രേ​യൊ​രു ചോ​ദ്യ​മാ​യി​രു​ന്നു: "ഇ​പ്പോ​ൾ ലോ​ക​ത്തി​ന് ത​ങ്ങ​ളു​ടെ നേ​താ​ക്ക​ളി​ൽ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​മു​ള്ള​ത് എ​ന്താ​ണ്?"

വി​ശ്വ​സു​ന്ദ​രി പ​ട്ടം പ്യൂ​ര്‍​ട്ടോ റി​ക്കോ​യു​ടെ ജെ​ന്നി​ഫ​ർ ബ​രെ​റ്റോ​യ്ക്ക് നേ​ടി​ക്കൊ​ടു​ത്ത ആ ​ചോ​ദ്യ​ത്തി​ന് അ​ഞ്ച് സു​ന്ദ​രി​മാ​രും ന​ൽ​കി​യ സ​മ​ർ​ഥ​മാ​യ മ​റു​പ​ടി​ക​ൾ ഇ​താ:

1. പ്യൂ​ര്‍​ട്ടോ റി​ക്കോ - ജെ​ന്നി​ഫ​ർ ബ​രെ​റ്റോ (വി​ജ​യി)

സ​ഹാ​നു​ഭൂ​തി​യു​ള്ള നേ​താ​ക്ക​ളെ​യാ​ണ് വേ​ണ്ട​ത്. "ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത് മ​റ്റു​ള്ള​വ​രെ നി​ര​ന്ത​രം വി​ധി​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഒ​രു ലോ​ക​ത്താ​ണ്. അ​വി​ടെ സ്വ​ന്തം മൂ​ല്യ​ങ്ങ​ൾ​ക്കാ​യി നി​ല​കൊ​ള്ളാ​നും മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​കാ​നും ക​ഴി​യു​ന്ന പ്ര​ഗ​ത്ഭ​രാ​യ നേ​താ​ക്ക​ളെ​യാ​ണ് ലോ​ക​ത്തി​ന് ആ​വ​ശ്യം. സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ കൃ​ത്യ​മാ​യി കേ​ൾ​ക്കു​ക​യും അ​തി​ന​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ ത​ല​മു​റ​ക​ളോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​ന്ന ഒ​രു നേ​താ​വാ​കാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്."

2. ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക് - മെ​ലി​സ നു​നെ​സ് അ​ല​വ​ന്റെ (ഫ​സ്റ്റ് റ​ണ്ണ​റ​പ്പ്)
"ന​മ്മു​ടെ നേ​താ​ക്ക​ളി​ൽ നി​ന്ന് ലോ​ക​ത്തി​ന് ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ണ്ട​ത് ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​മാ​ണ്. ഉ​ന്ന​ത പ​ദ​വി​ക​ളി​ൽ ഇ​രി​ക്കു​ന്ന​വ​ർ സ്വ​ന്തം പ്ര​വൃ​ത്തി​ക​ൾ​ക്ക് ഉ​ത്ത​രം പ​റ​യാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്. ഒ​രു രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന നേ​താ​ക്ക​ൾ അ​വി​ടു​ത്തെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കും ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്ക​ണം. അ​താ​ണ് ലോ​ക​ത്തെ മി​ക​ച്ച​താ​ക്കു​ന്ന​ത്."

3. വെ​നേ​സ്വേ​ല - ക്ലാ​ര വേ​ഗാ​സ് ഗോ​ട്ട്‌​സ് (സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പ്)
"സ​ഹാ​നു​ഭൂ​തി​യാ​ണ് ഇ​പ്പോ​ൾ ലോ​ക​നേ​താ​ക്ക​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ണ്ട​ത്. കൃ​ത്യം അ​ഞ്ച് മാ​സം മു​ൻ​പ് എ​ന്റെ രാ​ജ്യ​മാ​യ വെ​നേ​സ്വേ​ല​യി​ൽ വ​ലി​യൊ​രു ഭൂ​ക​മ്പ​മു​ണ്ടാ​യി. ന​മ്മു​ടെ മ​ണ്ണി​നെ​യും ഹൃ​ദ​യ​ത്തെ​യും പി​ടി​ച്ചു​കു​ലു​ക്കി​യ ആ ​നി​മി​ഷ​ത്തി​ലാ​ണ് ഞ​ങ്ങ​ൾ പ​ര​സ്പ​രം താ​ങ്ങാ​യി നി​ന്ന​ത്. ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള സ​മ​യ​ത്ത് ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ ക​ഴി​യ​ണം. ത​ല​ച്ചോ​റു​കൊ​ണ്ട് മാ​ത്ര​മ​ല്ല, ഹൃ​ദ​യം കൊ​ണ്ടും ന​യി​ക്കു​ന്ന ഒ​രു നേ​താ​വാ​കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു."

4. ന്യൂ​സി​ല​ൻ​ഡ് - ജോ​ർ​ജി​യ വാ​ഡിം​ഗ്ട​ൺ (നാ​ലാം സ്ഥാ​നം)
"ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന ഒ​രു ചൊ​ല്ലു​ണ്ട്—​നി​ങ്ങ​ൾ എ​ന്ത് പ​റ​ഞ്ഞു എ​ന്ന​തോ എ​ന്ത് ചെ​യ്തു എ​ന്ന​തോ ആ​ളു​ക​ൾ മ​റ​ന്നു​പോ​യേ​ക്കാം, പ​ക്ഷേ നി​ങ്ങ​ൾ അ​വ​രി​ൽ എ​ന്ത് വി​കാ​ര​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത് എ​ന്ന് അ​വ​ർ എ​ന്നും ഓ​ർ​ക്കും. ന്യൂ​സി​ല​ൻ​ഡി​ലെ 'മ​ന' (Mana) എ​ന്ന സ​ങ്ക​ൽ​പ്പം പോ​ലെ, ന​മ്മ​ൾ ആ​രാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യും ന​മ്മു​ടെ ഉ​ള്ളി​ലെ ക​രു​ത്ത് മ​റ്റു​ള്ള​വ​രെ ഉ​യ​ർ​ത്താ​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഒ​രു നേ​താ​വി​ന്റെ ക​ട​മ."

5. ഫി​ലി​പ്പീ​ൻ​സ് - ബി​യ മി​ല​ൻ-​വി​ൻ​ഡോ​ർ​സ്കി (അ​ഞ്ചാം സ്ഥാ​നം)
"ഒ​രു പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക എ​ന്ന നി​ല​യി​ൽ, ലോ​ക​നേ​താ​ക്ക​ൾ പ്ര​കൃ​തി​യെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ക​ട​ലാ​മ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. മ​റ്റു​ള്ള​വ​രെ താ​ഴേ​ക്ക് വ​ലി​ക്കു​ന്ന 'ഞ​ണ്ട് മ​ന​സ്ഥി​തി'​ക്ക് പ​ക​രം നേ​താ​ക്ക​ൾ 'ആ​മ മ​ന​സ്ഥി​തി' സ്വീ​ക​രി​ക്ക​ണം. ക​ട​ലാ​മ​ക്കു​ഞ്ഞു​ങ്ങ​ൾ വി​രി​ഞ്ഞി​റ​ങ്ങു​മ്പോ​ൾ കൂ​ട്ട​ത്തി​ലെ ഏ​റ്റ​വും ക​രു​ത്തു​ള്ള​വ പി​ന്നി​ൽ നി​ന്ന് ദു​ർ​ബ​ല​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ ക​ട​ലി​ലേ​ക്ക് എ​ത്താ​ൻ സ​ഹാ​യി​ക്കും. ലോ​ക​നേ​താ​ക്ക​ളും അ​തു​പോ​ലെ പ​ര​സ്പ​രം കൈ​പി​ടി​ച്ചു​യ​ർ​ത്ത​ണം."

ഒ​രേ ചോ​ദ്യ​ത്തി​ന് അ​ഞ്ച് വ്യ​ത്യ​സ്ത കോ​ണു​ക​ളി​ൽ നി​ന്ന്, സ്വ​ന്തം ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ഇ​വ​ർ ന​ൽ​കി​യ ഉ​ത്ത​ര​ങ്ങ​ൾ സ​ദ​സ്സി​ന്റെ നി​റ​ഞ്ഞ കൈ​യ​ടി​യാ​ണ് നേ​ടി​യ​ത്. ഇ​തി​ൽ പ​ക്വ​ത​യാ​ർ​ന്ന നി​ല​പാ​ടി​ലൂ​ടെ ജെ​ന്നി​ഫ​ർ ബ​രെ​റ്റോ 2026-ലെ ​വി​ശ്വ​സു​ന്ദ​രി കി​രീ​ടം സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു.

Tags :

Recent News

Corehub Up