x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈം​ഗി​കാ​തി​ക്ര​മം ചെ​റു​ത്ത സ്ത്രീയെ​യും എ​ട്ടു​വ​യ​സു​കാ​ര​നെ​യും ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി; 11 ദി​വ​സ​ത്തി​ന് ശേ​ഷം പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: November 25, 2026 08:35 AM IST | Updated: November 25, 2026 08:35 AM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ദൗ​ൺ ജി​ല്ല​യി​ൽ സ്ത്രീ​യെ​യും എ​ട്ടു​വ​യ​സു​കാ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ. ക​ൻ​ഹ ന​ഗ്ല സ്വ​ദേ​ശി അ​സീ​മി​നെ​യാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യു​ടെ സ​ഹോ​ദ​ര​ഭാ​ര്യ, ഇ​വ​രു​ടെ കൊ​ച്ചു​മ​ക​ൻ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ന​വം​ബ​ർ 13-ന് ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ അ​സീം സ്ത്രീയെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ലൈം​ഗി​കാ​തി​ക്ര​മം ചെ​റു​ത്ത​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി ഇ​വ​രെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. നി​ല​വി​ളി കേ​ട്ട് മു​റി​യി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ എ​ട്ടു​വ​യ​സു​കാ​ര​നെയും പ്ര​തി ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഡ​ൽ​ഹി​യി​ലേ​ക്ക് ക​ട​ന്ന പ്ര​തി​ക്കാ​യി പൊ​ലി​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. 11 ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​സീം പി​ടി​യി​ലാ​യ​ത്.

നി​യാ​സ് ബാ​നോ​യു​മാ​യി നേ​ര​ത്തെ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ സം​ഭ​വ​ദി​വ​സം ഇ​വ​ർ എ​തി​ർ​ത്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പ്ര​തി പൊ​ലി​സി​നോ​ട് സ​മ്മ​തി​ച്ചു. സ്വ​ന്തം ഭാ​ര്യ​യു​മാ​യി കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യും ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags : SexualAssault Woman Death Boy

Recent News

Corehub Up