x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത യു​വാ​വ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ; അ​ഞ്ച് പൊ​ലി​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: November 25, 2026 10:03 AM IST | Updated: November 25, 2026 10:03 AM IST

പ്രതീകാത്മക ചിത്രം

പാ​റ്റ്ന: അ​ന്യ​സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന പ​രാ​തി​യി​ൽ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​നെ സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ച് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ബി​ഹാ​റി​ലെ സ​ഹ​ർ​സ ജി​ല്ല​യി​ലെ സ​ഹ​ർ ബ​സാ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. അ​ൻ​മോ​ൽ കു​മാ​ർ എ​ന്ന യു​വാ​വി​നെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ശു​ചി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് അ​ൻ​മോ​ൽ കു​മാ​റി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് ഭാ​ര്യ ലീ​ന ദേ​വി വ്യ​ക്ത​മാ​ക്കി. മ​റ്റൊ​രു യു​വ​തി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ച് യു​വ​തി​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.

അ​തേ​സ​മ​യം, മ​ക​നെ വി​ട്ട​യ​ക്കു​ന്ന​തി​നാ​യി പൊ​ലി​സ് 20,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​ൻ​മോ​ലി​ന്‍റെ അ​മ്മ ആ​രോ​പി​ച്ചു. സ്റ്റേ​ഷ​നി​ൽ പ​ല​ത​വ​ണ ചെ​ന്നി​ട്ടും മ​ക​നെ കാ​ണാ​ൻ പൊ​ലി​സ് അ​നു​വ​ദി​ച്ചി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ അ​ൻ​മോ​ൽ ശു​ചി​മു​റി​യി​ലേ​ക്ക് പോ​കു​ന്ന​ത് പ​തി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മേ മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രൂ എ​ന്നും ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Tags : PoliceCustody Dead Washroom Suspend

Recent News

Corehub Up