Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CourtVerdict

കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സ്; പ്ര​തി​യെ വ​ന്ധ്യം​ക​ര​ണ​ത്തി​ന് വി​ധി​ച്ചു

ലൂ​സി​യാ​ന: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ യു​വാ​വി​ന് വ​ന്ധ്യം​ക​ര​ണ​ത്തി​ന് വി​ധി​ച്ചു.  മു​ൻ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നും അ​ഗ്നി​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​നു​മാ​യ ക്രെ​ഡി​യോ​ൺ കെ. ​വി​ല്യം​സ് (31) നെ​യാ​ണ് അ​മേ​രി​ക്ക​യി​ലെ ലൂ​സി​യാ​ന കോ​ട​തി ശി​ക്ഷി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ ഇ​ത്ത​ര​മൊ​രു ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​യാ​ണ് വി​ല്യം​സ്.

എ​ട്ടു മു​ത​ൽ 11 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള നി​ര​വ​ധി കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കു​ട്ടി​ക​ളോ​ടു​ള്ള ലൈം​ഗി​ക അ​തി​ക്ര​മം, കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ കൈ​വ​ശം​വ​യ്ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളി​ലാ​ണ് ന​ട​പ​ടി. ന്യൂ ​റോ​ഡ്സി​ലെ അ​ഗ്നി​ര​ക്ഷാ നി​ല​യ​ങ്ങ​ളി​ലും സ്വ​ന്തം വീ​ട്ടി​ലും വെ​ച്ചാ​ണ് ഇ​യാ​ൾ കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​തെ​ന്നും അ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കേ​സി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് ജൂ​റി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ലൂ​സി​യാ​ന നി​യ​മ​പ്ര​കാ​രം ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ത​ട​വ് ശി​ക്ഷ നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ലും പ്ര​തി​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​സ വ​ന്ധ്യം​ക​ര​ണ​ത്തി​നും ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യു​ള്ള വ​ന്ധ്യം​ക​ര​ണ​ത്തി​നും പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ നി​ർ​ബ​ന്ധി​ത ശ​സ്ത്ര​ക്രി​യാ വ​ന്ധ്യം​ക​ര​ണ​ത്തി​ന് വി​ധി​ക്ക​പ്പെ​ട്ട ആ​ദ്യ വ്യ​ക്തി അ​സം​പ്ഷ​ൻ പാ​രി​ഷ് സ്വ​ദേ​ശി​യാ​യ ക​രോ​ൾ റേ ​ക്ലാ​ർ​ക്കാ​ണെ​ന്ന് 23-ാം ജു​ഡീ​ഷ്യ​ൽ ഡി​സ്ട്രി​ക്ട് അ​റ്റോ​ർ​ണി റി​ക്കി ബാ​ബി​ൻ അ​റി​യി​ച്ചു.

2008-ലാ​ണ് ലൂ​സി​യാ​ന​യി​ൽ വ​ന്ധ്യം​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മം നി​ല​വി​ൽ വ​ന്ന​ത്. 2024-ൽ ​നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. ഗു​രു​ത​ര​മാ​യ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന പ്ര​തി​ക​ൾ​ക്ക് രാ​സ വ​ന്ധ്യം​ക​ര​ണ​മോ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യു​ള്ള വ​ന്ധ്യം​ക​ര​ണ​മോ വി​ധി​ക്കാ​ൻ ജ​ഡ്ജി​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന​താ​ണ് നി​യ​മം. 13 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ഗു​രു​ത​ര​മാ​യ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ​യും ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യു​ള്ള വ​ന്ധ്യം​ക​ര​ണം വി​ധി​ക്കാ​ൻ കോ​ട​തി​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന​താ​ണ് 2024-ലെ ​ഭേ​ദ​ഗ​തി.

Latest News

Corehub Up