x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ൽ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട യു​വ​തി ര​ക്ഷ​പ്പെ​ട്ടോ​ടി; പി​ന്നാ​ലെ തി​രി​കെ വ​ലി​ച്ചി​ഴ​ച്ച് മു​ൻ കാ​മു​ക​ൻ

വെബ് ഡെസ്ക്
Published: November 25, 2026 12:19 PM IST | Updated: November 25, 2026 12:19 PM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ഹോ​ട്ട​ൽ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച മു​ൻ കാ​മു​ക​ന്‍റെ പി​ടി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടോ​ടി​യ 24-കാ​രി​യെ ന​ടു​റോ​ഡി​ൽ വ​ച്ച് പി​ടി​കൂ​ടി തി​രി​കെ വ​ലി​ച്ചി​ഴ​യ്ക്കാ​ൻ ശ്ര​മം. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ മീ​റ​റ്റി​ലെ അ​ബു ലെ​യ്ൻ മാ​ർ​ക്ക​റ്റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

മീ​റ​റ്റ് റോ​ഹ്ത സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ൽ​മാ​നാ​ണ് യു​വ​തി​യെ ആ​ക്ര​മി​ച്ച​ത്. ഹോ​ട്ട​ലി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടോ​ടി​യ യു​വ​തി​യെ പി​ന്തു​ട​ർ​ന്ന സ​ൽ​മാ​ൻ മാ​ർ​ക്ക​റ്റി​ൽ വ​ച്ച് പി​ടി​കൂ​ടു​ക​യും ബ​ല​മാ​യി തി​രി​കെ ഹോ​ട്ട​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ഇ​ട​പെ​ടു​ക​യും പൊ​ലി​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ സ​ൽ​മാ​ൻ ഹോ​ട്ട​ലി​ന്‍റെ മേ​ൽ​ക്കൂ​ര വ​ഴി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഗാ​സി​യാ​ബാ​ദി​ലെ വ​സു​ന്ധ​ര സ്വ​ദേ​ശി​യാ​യ യു​വ​തി​യും സ​ൽ​മാ​നും ത​മ്മി​ൽ ര​ണ്ട​ര വ​ർ​ഷ​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ മു​മ്പ് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. അ​ടു​ത്തി​ടെ യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച മൊ​ഹ്കം​പൂ​രി​ലു​ള്ള ഒ​രു സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. രാ​ത്രി ഗാ​സി​യാ​ബാ​ദി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ സ​ൽ​മാ​ൻ യു​വ​തി​യെ അ​ബു ലെ​യ്നി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും മ​ർ​ദി​ച്ച ശേ​ഷം രാ​ത്രി മു​ഴു​വ​ൻ മു​റി​യി​ൽ പൂ​ട്ടി​യി​ടു​ക​യു​മാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ൽ​മാ​നെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പൊ​ലി​സ് ഹോ​ട്ട​ൽ സീ​ൽ ചെ​യ്തു. ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പി​ടി​കൂ​ടു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Woman Lock Hotel Drag

Recent News

Corehub Up