x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഞാ​ൻ ഈ ​നാ​ട്ടു​കാ​ര​ന​ല്ല, മാ​വി​ലാ​യി​ക്കാ​ര​ൻ"; ഗ്രൂ​പ്പ് ത​ർ​ക്ക​ത്തെ​ക്കു​റി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നോ​ട് ചോ​ദി​ക്കൂ​വെ​ന്ന് മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: November 25, 2026 12:08 PM IST | Updated: November 25, 2026 12:08 PM IST

മുഖ്യമന്ത്രി വി.ഡി.സതീശൻ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പ് ത​ർ​ക്ക​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ഞാ​ൻ ഈ ​നാ​ട്ടു​കാ​ര​ൻ അ​ല്ല, മാ​വി​ലാ​യി​ക്ക​ര​ൻ ആ​ണ്' എ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. സം​ഘ​ട​നാ​പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളൊ​ക്കെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നോ​ട് ചോ​ദി​ച്ചാ​ൽ മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ‌സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. എ​ൽ​പി​എ​സ്ടി സ​മ​ര​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച അ​ഞ്ചി​ൽ നാ​ലാവശ്യങ്ങളും അം​ഗീ​ക​രി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​ഞ്ചാ​മ​ത്തെ ആ​വ​ശ്യം സ​ർ​ക്കാ​രി​ന് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത കാ​ര്യ​മാ​ണ്. സ​മ​രം അ​വ​സാ​നി​പ്പി​ച്ചാ​ൽ നാ​ലു​കാ​ര്യ​ങ്ങ​ളി​ൽ ഉ​ത്ത​ര​വി​റ​ക്കാ​ൻ ക​ഴി​യും. 'അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി അ​നു​പാ​തം കു​റ​യ്ക്കു​ക ആ​ണ് അ​ഞ്ചാ​മ​ത്തെ ആ​വ​ശ്യം. 1:25 ആ​ക്കി​യാ​ലും അ​ധ്യാ​പ​ക ത​സ്തി​ക കൂ​ടി​ല്ല. 1:30 ആ​ണ് ച​ട്ട​മെ​ങ്കി​ലും നി​ല​വി​ൽ ത​ന്നെ സം​സ്ഥാ​ന​ത്ത് ശ​രാ​ശ​രി 1:19 ആ​യി മാ​റി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ക​യാ​ണ്. ഇ​ല്ലാ​ത്ത വേ​ക്ക​ൻ​സി​ക​ളി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഒ​ന്നാം റാ​ങ്കു​കാ​ർ​ക്ക് പോ​ലും ജോ​ലി കൊ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് ഒ​രു സം​വി​ധാ​നം കൊ​ണ്ടു​വ​രുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags : chief minister KPCC President Congress VDSatheesan

Recent News

Corehub Up