x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.ഡി. സതീശന്‍റെ വിമാനയാത്ര കേട്ടുകേൾവിയില്ലാത്ത രീതിയെന്ന് പി. രാജീവ്

വെബ് ഡെസ്ക്
Published: November 24, 2026 05:06 PM IST | Updated: November 24, 2026 05:11 PM IST

പി. രാജീവ്

കൊച്ചി: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രകൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി പി. രാജീവ്. കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്നും, അദ്ദേഹം എവിടെ പോകുന്നു, എങ്ങനെ പോകുന്നു എന്നതിൽ വ്യക്തമായ സുതാര്യത വേണമെന്നും രാജീവ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അദ്ദേഹം മംഗലാപുരത്തേക്ക് നടത്തിയ യാത്ര ദുരൂഹമാണെന്നും ആരാണ് ആ യാത്ര സ്പോൺസർ ചെയ്തതെന്ന് വ്യക്തമാക്കണമെന്നും രാജീവ് പറഞ്ഞു. ഓരോ കമ്പനികളും പ്രത്യേക വിമാനങ്ങൾ ഏർപ്പാട് ചെയ്യുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന് വെളിപ്പെടുത്താതെ മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

ആരുടെയെങ്കിലും സ്പോൺസർഷിപ്പിലല്ല ഒരു സർക്കാർ പ്രവർത്തിക്കേണ്ടതെന്നും വൻകിട പദ്ധതികൾ പ്രഖ്യാപിച്ചതിനുശേഷമുള്ള ഇത്തരം യാത്രകൾ അങ്ങേയറ്റം നിഗൂഢമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ വിഷയത്തിൽ ജനങ്ങൾക്ക് മുന്നിൽ കൃത്യമായ വസ്തുതകൾ വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും രാജീവ് ആവശ്യപ്പെട്ടു.

Tags : Politics VDSatheesan PRajeev Travel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up