കൊച്ചി: കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിനെതിരേ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നല്കി വിസി സിസ തോമസ്. സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും വിസി ഹര്‍ജിയില്‍ പറയുന്നു.
ഹാജര്‍ മാത്രമല്ല, മറ്റു പല കാരണങ്ങളും കൊണ്ട് പരീക്ഷ എഴുതാന്‍ സാധിക്കില്ല. വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തിട്ടില്ല. മാപ്പ് എഴുതി തിരിച്ചു കയറാന്‍ പറയുന്നത് ശിക്ഷയല്ല. സര്‍വകലാശാല ഓംബുഡ്‌സ്മാനെ യുജിസി ചട്ടപ്രകാരം നിയമിച്ചതാണെന്നും വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ടെങ്കില്‍ സമീപിക്കേണ്ടതായിരുന്നുവെന്നും അപ്പീലില്‍ പറയുന്നു.
തിങ്കളാഴ്ചയാണ് കാലടി സര്‍വകാലാശാലയില്‍ 16 വിദ്യാര്‍ഥികളുടെയും സസ്‌പെന്‍ഷന്‍ റദ്ദാക്കിയുള്ള ഹൈക്കോടതി വിധി വന്നത്. സര്‍വകലാശാല നിയോഗിച്ച അന്വേഷണസമിതി റിപ്പോര്‍ട്ടും തള്ളിയ കോടതി, 10 വിദ്യാര്‍ഥികള്‍ക്ക് പുതിയ പരീക്ഷ നടത്തണമെന്നും സര്‍വകലാശാല പുതിയ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
വിദ്യാര്‍ഥികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കാനും 10 വിദ്യാര്‍ഥികള്‍ക്കുവേണ്ടി ആറാഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്താനുമാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിര്‍ദേശം. സര്‍വകലാശാലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തതിനെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്.
ഓഗസ്റ്റ് 13ന് സിന്‍ഡിക്കറ്റ് യോഗം തടസപ്പെടുത്തിയെന്നതടക്കമുള്ള ആരോപണങ്ങളുന്നയിച്ച് ആയിരുന്നു സസ്‌പെന്‍ഷന്‍. ,പുതിയ അന്വേഷണം നടന്നാലും വിദ്യാര്‍ഥികളെ വീണ്ടും സസ്‌പെന്‍ഡ് ചെയ്യേണ്ടതില്ലെന്നും കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ തുടര്‍ച്ചയായ 84 ദിവസം സസ്‌പെന്‍ഷനിലായിരുന്നു എന്നതു കണക്കിലെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Tags : KaladyUniversity