x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ത്മ​ഹ​ത്യ​യെ​ന്ന് ക​രു​തി​യ സം​ഭ​വം കൊ​ല​പാ​ത​കം; യു​വ​തി​യെ ലോ​ഡ്ജി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ന്ന ആ​ൺ​സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 24, 2026 04:07 PM IST | Updated: November 24, 2026 04:07 PM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ആ​ത്മ​ഹ​ത്യ​യെ​ന്ന് ആ​ദ്യം ക​രു​തി​യി​രു​ന്ന യു​വ​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. ബം​ഗ​ളൂ​രു അ​ബ്ബി​ഗ​രെ​യി​ലെ വൈ​മാ​ക്സ് സ​ർ​ക്കി​ളി​ന് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച ഹാ​സ​ൻ സ്വ​ദേ​ശി ഐ​ശ്വ​ര്യ​യാ​യു​ടെ കേ​സി​ൽ ആ​ൺ​സു​ഹൃ​ത്താ​യ സ​ന്തോ​ഷി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​വം​ബ​ർ 19-നാ​യി​രു​ന്നു സം​ഭ​വം.

സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ഐ​ശ്വ​ര്യ​യും സ​ന്തോ​ഷും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ വീ​ട്ടു​കാ​ർ ഇ​രു​വ​രു​ടെ​യും വി​വാ​ഹം നി​ശ്ച​യി​ച്ചു. എ​ന്നാ​ൽ, പി​ന്നീ​ട് സ​ന്തോ​ഷ് വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ക​യും ഐ​ശ്വ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു. ത​നി​ക്ക് വി​വാ​ഹ​ത്തി​ന് താ​ല്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ച ഇ​യാ​ൾ, ഇ​രു​വ​രും ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും കാ​ണി​ച്ച് ഐ​ശ്വ​ര്യ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ന​വം​ബ​ർ 19-ന് ​സ​ന്തോ​ഷ് ഐ​ശ്വ​ര്യ​യെ അ​ബ്ബി​ഗ​രെ​യി​ലെ ലോ​ഡ്ജ് മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. മു​റി​യി​ൽ വ​ച്ച് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ർ​ന്ന് സ​ന്തോ​ഷ് ഐ​ശ്വ​ര്യ​യെ മു​റി​യു​ടെ ജ​നാ​ല​യി​ലൂ​ടെ താ​ഴേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​തെ​ങ്കി​ലും യു​വ​തി ലോ​ഡ്ജി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്ന് താ​ഴേ​ക്ക് വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പൊ​ലി​സി​ന് ല​ഭി​ച്ച​തോ​ടെ​യാ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്. ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും പ്ര​തി​യാ​യ സ​ന്തോ​ഷി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Tags : Arrest Woman Death

Recent News

Corehub Up