x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​വി​ട്ടി​പ്പു​റ​ത്താ​ക്കി​യ​താ​ണ്; ഇ​നി തി​രി​ച്ചു​പോ​ക്കി​ല്ലെ​ന്ന് കെ.​വി.​തോ​മ​സ്

വെബ്ഡെസ്ക്
Published: November 20, 2026 03:16 PM IST | Updated: November 20, 2026 03:18 PM IST

കെ.​വി. തോ​മ​സ്.

കൊ​ച്ചി: കോ​ൺ​ഗ്ര​സി​ലേ​ക്ക് ഇ​നി തി​രി​ച്ചു​പോ​കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കെ.​വി. തോ​മ​സ്. ത​ന്നെ പാ​ർ​ട്ടി ച​വി​ട്ടി​പ്പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും തി​രി​ച്ചു​പോ​കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. പ​ത്മ​ജ​യു​ടേ​ത് കോ​ൺ​ഗ്ര​സ് ര​ക്ത​മാ​ണ്. അ​ധി​കാ​രം ക​ണ്ടാ​ണോ തി​രി​ച്ചു​വ​രു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കേ​ണ്ട​ത് പ​ത്മ​ജ​യാ​ണ്.

മ​ട​ങ്ങി​വ​ര​വ് ശ​രി​യോ തെ​റ്റോ എ​ന്ന് ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്മ​ജ​യു​ടെ വ​ര​വി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും കെ.​വി. തോ​മ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന് പി​ന്നാ​ലെ പ​ത്മി​നി തോ​മ​സും ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ.​വി. തോ​മ​സ് ത​ന്‍റെ നി​ല​പാ​ട് വീ​ണ്ടും വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ കോ​ൺ​ഗ്ര​സി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​ന് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ക​ത്ത് ന​ൽ​കും. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് പ​ത്മ​ജ​യെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തെ​ങ്കി​ലും ഒ​രു വി​ഭാ​ഗം മു​തി​ർ​ന്ന നേ​താ​ക്ക​ൾ അ​ത്ര അ​നു​കൂ​ല​മ​ല്ല. പ​ത്മ​ജ​യു​ടെ മ​ട​ങ്ങി​വ​ര​വി​നോ​ട് യു​വ​നേ​താ​ക്ക​ളും ക​ടു​ത്ത എ​തി​ർ​പ്പി​ലാ​ണ്.

 

 

 

Tags : CongressParty Congress K.V.Thomas PoliticalNews PadmajaVenugopal Kochi

Recent News

Corehub Up