x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട്ടെ​റി​ഞ്ഞു പോ​യ​വ​രെ വീ​ണ്ടും തി​രി​കെ വി​ളി​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ മ​ന​സ്

വെബ് ഡെസ്ക്ക്
Published: November 20, 2026 11:21 AM IST | Updated: November 20, 2026 11:37 AM IST

കെ. ​മു​ര​ളീ​ധ​ര​ൻ, കെ. ​ക​രു​ണാ​ക​ര​ന്‍, പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ

രാ​ഷ്ട്രീ​യ പി​ണ​ക്ക​ങ്ങ​ളും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും കാ​ര​ണം കോ​ൺ​ഗ്ര​സ് വി​ട്ടു​പോ​യ​വ​രെ തി​രി​കെ വി​ളി​ക്കു​ക​യും മ​റ്റ് പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന് അ​സം​തൃ​പ്ത​രാ​യി മ​ട​ങ്ങി​വ​രു​ന്ന​വ​ർ​ക്ക് വാ​തി​ൽ തു​റ​ന്നി​ടു​ക​യും ചെ​യ്യു​ന്ന തു​റ​ന്ന മ​ന​സ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വീ​ണ്ടും പ്ര​ക​ട​മാ​ക്കു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​ൾ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി​ജെ​പി​യി​ൽ നി​ന്ന് രാ​ജി​വ​യ്ക്കു​ക​യും കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ ന​ൽ​കു​ക​യും ചെ​യ്ത​തോ​ടെ ഈ ​വി​ഷ​യം കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

2024 മാ​ർ​ച്ചി​ൽ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ഏ​ക​ദേ​ശം ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചാ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്. ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് ആ​ശ​യ​ങ്ങ​ൾ ശ​രി​യാ​യി പ​ഠി​ക്കാ​തെ എ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും ആ ​തെ​റ്റ് തി​രു​ത്തു​ക​യാ​ണെ​ന്നു​മാ​ണ് അ​വ​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

ബി​ജെ​പി​യു​ടെ ആ​ശ​യ​ങ്ങ​ളു​മാ​യി ത​ന്‍റേ​ത് ചേ​രി​ല്ലെ​ന്ന് നേ​ര​ത്തെ ത​ന്നെ മ​ന​സി​ലാ​യി​രു​ന്നു​വെ​ന്നും കോ​ൺ​ഗ്ര​സ് പാ​ര​മ്പ​ര്യ​ത്തി​ൽ വ​ള​ർ​ന്ന ത​നി​ക്ക് മ​റ്റൊ​രു പ്ര​സ്ഥാ​ന​വു​മാ​യി പൂ​ർ​ണ​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ പ്ര​യാ​സ​മാ​ണെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു. അ​നി​ൽ ആ​ന്‍റ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക് തി​രി​ച്ചു​വ​ര​ണ​മെ​ന്ന ആ​ഗ്ര​ഹ​വും അ​വ​ർ പ​ങ്കു​വ​ച്ചു.

ലീ​ഡ​റു​ടെ മ​ക​ൾ​ക്ക് കോ​ൺ​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​ത​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് പ്ര​തി​ക​രി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. സ​ഹോ​ദ​ര​നും മ​ന്ത്രി​യു​മാ​യ കെ. ​മു​ര​ളീ​ധ​ര​നും മ​ട​ക്ക​ത്തെ സ്വാ​ഗ​തം ചെ​യ്തു. അ​തേ​സ​മ​യം, പാ​ർ​ട്ടി വി​ട്ടു​പോ​യ​വ​രെ തി​രി​കെ സ്വീ​ക​രി​ക്കു​ന്ന​തി​നെ​തി​രെ ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും എ​തി​ർ​പ്പ് ഉ​യ​ർ​ത്തു​ന്നു​ണ്ട്. കാ​ല​ങ്ങ​ളാ​യി പാ​ർ​ട്ടി​യി​ൽ ഉ​റ​ച്ചു​നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ വി​കാ​ര​ങ്ങ​ളും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും സ​ജീ​വ​മാ​ണ്. കോണ്‍ഗ്രസ് നേതാക്കളിൽ ചിലരും പത്മജയ്‌ക്കെതിരെ വിമര്‍ശനങ്ങൾ ഉന്നയിക്കുന്നുണ്ട്. 

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് എ​ക്കാ​ല​ത്തു​മു​ള്ള ഒ​രു സ​വി​ശേ​ഷ​ത​യാ​ണ് ഉ​ൾ​ക്കൊ​ള്ള​ലി​ന്‍റെ രാ​ഷ്ട്രീ​യം. വ്യ​ത്യ​സ്ത കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി പാ​ർ​ട്ടി വി​ട്ടു​പോ​യി പി​ന്നീ​ട് സ്വ​ന്തം ത​ട്ട​ക​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന നി​ര​വ​ധി പ്ര​മു​ഖ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കേ​ര​ള​ത്തി​ലു​ണ്ട്. പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ് ഡി​ഐ​സി (കെ) ​രൂ​പീ​ക​രി​ച്ച് മാ​റി​നി​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ൻ പി​ന്നീ​ട് കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന​ത് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ നി​ർ​ണാ​യ​ക തി​രി​ച്ചു​വ​ര​വാ​യി​രു​ന്നു. പി​താ​വി​നൊ​പ്പം ഡി​ഐ​സി (കെ) ​രൂ​പീ​ക​ര​ണ​ത്തി​ലും പി​ന്നീ​ട് എ​ൻ​സി​പി​യി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​ലും പ​ങ്കാ​ളി​യാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, കാ​ല​ക്ര​മേ​ണ കോ​ൺ​ഗ്ര​സി​ലേ​ക്ക് തി​രി​ച്ചെ​ത്തി പാ​ർ​ട്ടി​യു​ടെ​യും യു​ഡി​എ​ഫി​ന്‍റെ​യും പ്ര​ധാ​ന മു​ഖ​മാ​യി മാ​റി.

സം​ഘ​ട​നാ​പ​ര​മാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളോ തെ​ര​ഞ്ഞെ​ടു​പ്പ് സീ​റ്റു​ക​ളെ ചൊ​ല്ലി​യു​ള്ള പി​ണ​ക്ക​ങ്ങ​ളോ കാ​ര​ണം മാ​റി​നി​ന്ന പ​ല നേ​താ​ക്ക​ളും പി​ന്നീ​ട് കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങി​യി​ട്ടു​ണ്ട്. മ​റ്റു പാ​ർ​ട്ടി​ക​ളി​ലേ​ക്ക് മാ​റി​യ പ​ല​രും അ​വി​ടു​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നാ​കാ​തെ വ​രു​മ്പോ​ൾ തി​രി​കെ വ​രു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്.

സം​ഘ​ട​നാ ത​ല​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലും ക​രു​ത്ത് വ​ർ​ദ്ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പി​ണ​ങ്ങി​പ്പോ​യ​വ​രെ​യും മ​റ്റ് പാ​ർ​ട്ടി​ക​ളി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​രെ​യും തി​രി​കെ വി​ളി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ത​യാ​റാ​കു​ന്ന​ത്. അ​തേ​സ​മ​യം, പാ​ർ​ട്ടി വി​ട്ടു​പോ​യ​വ​രെ തി​രി​കെ സ്വീ​ക​രി​ക്കു​മ്പോ​ൾ നി​ല​വി​ലു​ള്ള നേ​താ​ക്ക​ളു​ടെ​യും അ​ണി​ക​ളു​ടെ​യും വി​കാ​ര​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക എ​ന്ന​തും പ​ദ​വി​ക​ളെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക എ​ന്ന​തും നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ലു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണ്.

പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ രാ​ജി ഔ​ദ്യോ​ഗി​ക മ​ട​ങ്ങി​വ​ര​വി​ലേ​ക്ക് എ​ത്തു​മോ എ​ന്നും, വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് നേ​താ​ക്ക​ളും സ​മാ​ന​മാ​യ പാ​ത പി​ന്തു​ട​രു​മോ എ​ന്നു​മാ​ണ് കേ​ര​ള രാ​ഷ്ട്രീ​യം ഉ​റ്റു​നോ​ക്കു​ന്ന​ത്.

Tags : Congress PadmajaVenugopal KKarunakaran KMuraleedharan

Recent News

Corehub Up